ഗുരുവായൂര്‍ ദര്‍ശനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തുന്നു; വെള്ളിയാഴ്ച രാത്രി 11.45ന് കൊച്ചിയിലെത്തും, ശനിയാഴ്ച രാവിലെ 8.55ന് ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്ക് പുറപ്പെടും

ഗുരുവായൂര്‍ ദര്‍ശനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തുന്നു; വെള്ളിയാഴ്ച രാത്രി 11.45ന് കൊച്ചിയിലെത്തും, ശനിയാഴ്ച രാവിലെ 8.55ന് ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്ക് പുറപ്പെടും

തിരുവനന്തപുരം: (www.kvartha.com 06.05.2019) പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കേരളത്തിലെത്തും. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായാണ് മോദി കേരളത്തിലെത്തുന്നത്. രണ്ടാം തവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള ആദ്യ കേരളസന്ദര്‍ശനമാണിത്.

വെള്ളിയാഴ്ച രാത്രി 11.45 ന് കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ തങ്ങും. ശനിയാഴ്ച രാവിലെ 8.55 ന് ഗസ്റ്റ് ഹൗസില്‍ നിന്നിറങ്ങി കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് മോദി ഗുരുവായൂരിലേക്ക് തിരിക്കും. തുടര്‍ന്ന് നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.

ക്ഷേത്രദര്‍ശനത്തിന് ശേഷം ഒരു പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രിയായ ശേഷം രാജ്യത്ത് നരേന്ദ്ര മോദി പങ്കെടുക്കുന്ന ആദ്യ പൊതുയോഗമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിന് അഭിനന്ദന്‍ സഭ എന്നാണ് ബിജെപി പേരിട്ടിരിക്കുന്നത്. യോഗത്തിന് ശേഷം തിരികെ 12.40ന് ഹെലികോപ്ടറില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 1.55 വരെ എയര്‍പോര്‍ട് ലോഞ്ചില്‍ വിശ്രമിക്കും. അതിന് ശേഷം ഡല്‍ഹിക്ക് മടങ്ങും.

Kerala, Thiruvananthapuram, News, PM, Narendra Modi, Visit, Guruvayoor Temple, Religion, PM Modi to visit Guruvayur on June 8

Keywords: Kerala, Thiruvananthapuram, News, PM, Narendra Modi, Visit, Guruvayoor Temple, Religion, PM Modi to visit Guruvayur on June 8 

ad