» » » » » » » » » » » പ്രധാനമന്ത്രിയുടെ ആദ്യ പൊതുയോഗം കേരളത്തില്‍; വെള്ളിയാഴ്ച അര്‍ധരാത്രിയോടെ കൊച്ചിയിലെത്തും, കനത്ത സുരക്ഷ

തിരുവനന്തപുരം: (www.kvartha.com 06.05.2019) നരേന്ദ്ര മോദി രണ്ടാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള ആദ്യപൊതുയോഗം കേരളത്തില്‍. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ദര്‍ശനത്തിനുശേഷം ശനിയാഴ്ച ഉച്ചയ്ക്ക് പൊതുയോഗത്തില്‍ പങ്കെടുക്കും. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് അഭിനന്ദന്‍ സഭ എന്ന പേരിലാണ് ബിജെപി പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്.

ശനിയാഴ്ചയാണ് ഗുരുവായൂര്‍ ദര്‍ശനം പ്ലാന്‍ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി തന്നെ മോദി കേരളത്തിലെത്തും. രാത്രി 11.45 ന് കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ തങ്ങും. ശനിയാഴ്ച രാവിലെ 8.55 ന് ഗസ്റ്റ് ഹൗസില്‍ നിന്നിറങ്ങി കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്ക് തിരിക്കും. തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷമാണ് പൊതുയോഗത്തില്‍ പങ്കെടുക്കുക.

തിരികെ 12.40ന് ഹെലികോപ്ടറില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 1.55 വരെ എയര്‍പോര്‍ട് ലോഞ്ചില്‍ വിശ്രമിച്ച ശേഷം ഡല്‍ഹിക്ക് മടങ്ങും.

Kerala, Thiruvananthapuram, Kochi, Narendra Modi, PM, Guruvayoor Temple, Thrissur, Visit, PM Modi to visit Guruvayur on June 8

Keywords: Kerala, Thiruvananthapuram, Kochi, Narendra Modi, PM, Guruvayoor Temple, Thrissur, Visit, PM Modi to visit Guruvayur on June 8 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal