2 ദിവസത്തെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി കിര്‍ഗിസ്ഥാനില്‍; യാത്ര പാക് വ്യോമപാത ഒഴിവാക്കി ഒമാന്‍-ഇറാന്‍ പാത വഴി

2 ദിവസത്തെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി കിര്‍ഗിസ്ഥാനില്‍; യാത്ര പാക് വ്യോമപാത ഒഴിവാക്കി ഒമാന്‍-ഇറാന്‍ പാത വഴി

ന്യൂഡെല്‍ഹി: (www.kvartha.com 13.06.2019) പ്രധാനമന്ത്രി നരേന്ദ്രമോഡി ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കേക്കിലേക്ക് തിരിച്ചു. ഷാങ്ഹായ് സഹകരണ സംഘടനയില്‍ അംഗമായ ശേഷം ഇത് രണ്ടാം തവണയാണ് ഇന്ത്യ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നത്.

അതേസമയം പാക് വ്യോമപാത ഒഴിവാക്കി ഒമാന്‍-ഇറാന്‍ പാത വഴിയാണ് പ്രധാനമന്ത്രി കിര്‍ഗിസ്ഥാനിലേക്കു പോയത്. ബലാക്കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ വ്യോമപാത അടച്ചിരുന്നു. എന്നാല്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അഭ്യര്‍ഥന പ്രകാരം പാകിസ്ഥാനു മുകളിലൂടെ പറക്കാന്‍ മോഡിക്കു പാകിസ്ഥാന്‍ അനുമതി നല്‍കിയെങ്കിലും അവസാന നിമിഷം അതുവഴിയുള്ള യാത്ര വേണ്ടെന്നുവെയ്ക്കുകയായിരുന്നു.

PM Modi embarks on 2-day visit for SCO summit, New Delhi, News, Politics, Trending, Prime Minister, Narendra Modi, Pakistan, National

ആഗോള സുരക്ഷ സാഹചര്യങ്ങള്‍, സാമ്പത്തിക സഹകരണം തുടങ്ങി രാജ്യാന്തര തലത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളാണ് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയില്‍ ചര്‍ച്ചയാവുക. ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ്ങും റഷ്യന്‍ പ്രസിഡന്റ് വ് ളാഡിമിര്‍ പുടിനുമായും പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ച നടത്തും. ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തില്ലെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരി 14 ന് ഉണ്ടായ പുല്‍വാമ ആക്രമണത്തിനുശേഷം ഇരു നേതാക്കളും മുഖാമുഖം കാണുന്നത് ഇതാദ്യമാണ്. ആക്രമണത്തില്‍ 40 ജവാന്‍മാരാണ് മരിച്ചത്. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആണ് ആക്രമണം നടത്തിയത്. ആക്രമണത്തിനുശേഷം ഇരു രാജ്യങ്ങളും അത്ര രസത്തിലല്ല.

പുല്‍വാമ ആക്രമണത്തിന് പ്രതികാരമായി ഫെബ്രുവരി 26 ന് ഇന്ത്യ പാകിസ്ഥാനിലെ ബലാകോട്ടില്‍ ആക്രമണം നടത്തിയിരുന്നു.

ചൈന, ഖസാക്സ്ഥാന്‍, റഷ്യ, താജ്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉജ്‌ബെകിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി 2001 ലാണ് ഷാങ്ഹായി സംഘടന ആരംഭിക്കുന്നത്. 2017 ലാണ് ഇന്ത്യയും പാകിസ്ഥാനും ഇതിലെ അംഗങ്ങളാകുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: PM Modi embarks on 2-day visit for SCO summit, New Delhi, News, Politics, Trending, Prime Minister, Narendra Modi, Pakistan, National.
ad