Follow KVARTHA on Google news Follow Us!
ad

പണം കടം നല്‍കാത്തതിന് പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍വ്വവിദ്യാര്‍ഥികള്‍ ക്രൂരമര്‍ദനത്തിനിരയാക്കി

പണം കടം നല്‍കാത്തതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം. കായംകുളം News, Kerala, Student, Attack, SFI, Assault,
കായംകുളം: (www.kvartha.com 22/06/2019) പണം കടം നല്‍കാത്തതിന് പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍വ്വവിദ്യാര്‍ഥികള്‍ ക്രൂരമര്‍ദനത്തിനിരയാക്കി. കായംകുളം പുല്ലുകുളങ്ങര എന്‍ആര്‍പിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നിലാണ് സംഭവം. ഇതേ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികളാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയെ അക്രമിച്ചതെന്നാണ് വിവരം.

വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഘം ഒളിവിലാണ്. എന്‍ആര്‍പിഎം എച്ച്എസ്എസിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സ്ഥിരമായി പണം കടം ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പണം കൊടുക്കാതെ വന്നപ്പോള്‍ പ്രകോപിതരായ സംഘം വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. അക്രമിസംഘത്തിന് എസ്എഫ്‌ഐ ബന്ധമുണ്ടെന്ന് മര്‍ദനമേറ്റ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.



 News, Kerala, Student, Attack, SFI, Assault, Plus two student attacked by old students
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Student, Attack, SFI, Assault, Plus two student attacked by old students