പെരിയ ഇരട്ടക്കൊലപാതകം: പ്രതികളെ രക്ഷിക്കാന്‍ പ്രോസിക്യൂഷന്റെ 'ഡബിള്‍ ഗെയിം'; സാക്ഷിപ്പട്ടികയിലുള്ളവരെല്ലാം സിപിഎമ്മുമായോ പ്രതികളുമായോ ബന്ധമുള്ളവര്‍, സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്കെതിരെ സിപിഎം നേതാക്കളും പ്രതികളുടെ ബന്ധുക്കളും സാക്ഷി പറയുന്ന കേസിലെ വിധി എങ്ങോട്ടാകും? നടക്കുന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമമോ?

പെരിയ ഇരട്ടക്കൊലപാതകം: പ്രതികളെ രക്ഷിക്കാന്‍ പ്രോസിക്യൂഷന്റെ 'ഡബിള്‍ ഗെയിം'; സാക്ഷിപ്പട്ടികയിലുള്ളവരെല്ലാം സിപിഎമ്മുമായോ പ്രതികളുമായോ ബന്ധമുള്ളവര്‍, സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്കെതിരെ സിപിഎം നേതാക്കളും പ്രതികളുടെ ബന്ധുക്കളും സാക്ഷി പറയുന്ന കേസിലെ വിധി എങ്ങോട്ടാകും? നടക്കുന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമമോ?

കാസര്‍കോട്: (www.kvartha.com 10.06.2019) പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന്റെ ഇടപെടലുകള്‍ പ്രതികളെ രക്ഷിക്കാന്‍ സഹായിക്കാനോ? പ്രോസിക്യൂഷന്റെ സാക്ഷിപ്പട്ടികയിലുള്ള 30ലധികം ആളുകള്‍ സിപിഎമ്മുമായോ പ്രതികളുമായോ ബന്ധമുള്ളവരാണ്. സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്കെതിരെ സിപിഎം നേതാക്കളും പ്രതികളുടെ ബന്ധുക്കളും സാക്ഷി പറയുമ്പോള്‍ കേസിലെ വിധി ആര്‍ക്കാകും അനുകൂലമാകുക. പ്രോസിക്യൂഷന്റെ വാദങ്ങള്‍ കോടതിയില്‍ വിജയിക്കുമോ അതോ പ്രതികളെ വെറുതേവിടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കേസില്‍ 229 സാക്ഷികളാണുള്ളത്. ഇതില്‍ പലരും പ്രതികളുമായോ പാര്‍ട്ടിയുമായോ നേരിട്ട് ബന്ധമുള്ളവരാണ്. www.kvartha.com

2019 ഫെബ്രുവരി 17ന് രാത്രി നടന്ന കൊലപാതകത്തില്‍ ഇക്കഴിഞ്ഞ മെയ് 20നാണ് ഹോസ്ദുര്‍ഗ് കോടതിയില്‍ 980 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. കുറ്റപത്രം സമര്‍പ്പിച്ച് രണ്ടാഴ്ച കഴിഞ്ഞാണ് കൃപേഷിന്റെയും ശരത്തിന്റെയും ബന്ധുക്കള്‍ക്ക് ഇതിന്റെ പകര്‍പ്പ് ലഭിച്ചത്. സിപിഎം അനുഭാവികളെയും പ്രവര്‍ത്തകരുടെ ബന്ധുക്കളെയും പ്രതികള്‍ക്കെതിരെ സാക്ഷി പറയാന്‍ വേണ്ടി പ്രോസിക്യൂഷന്‍ തയ്യാറാക്കിയ കുറ്റപത്രം കണ്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ്. കേസ് അട്ടിമറിക്കാനും തങ്ങളുടെ മക്കള്‍ക്ക് നീതി നിഷേധിക്കാനുമുള്ള എല്ലാ കാര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്തിട്ടുണ്ട്, ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍ കെവാര്‍ത്തയോട് പറഞ്ഞു.

229 പ്രോസിക്യൂഷന്‍ സാക്ഷികളില്‍ 40 ശതമാനവും സിപിഎം പ്രവര്‍ത്തകരോ അതല്ലെങ്കില്‍ കുറ്റകൃത്യവുമായി ബന്ധമുള്ളവരോ ആണ്. പ്രോസിക്യൂട്ടിനെ സഹായിക്കാനോ പ്രതികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനോ അവര്‍ക്കെതിരെ സാക്ഷി പറയാനോ ഇവര്‍ തയ്യാറാകുമെന്ന് കരുതുന്നില്ല. പ്രതികളായ 14 പേരും സിപിഎം പ്രവര്‍ത്തകരോ സിപിഎം അനുഭാവികളോ ആണെന്ന് ഉറപ്പാണ്. - ശരത് ലീലിന്റെ പിതാവ് സത്യനാരായണന്റെ കുടുംബ സുഹൃത്തും അഭിഭാഷകനുമായ എം കെ ബാബുരാജ് പറഞ്ഞു. www.kvartha.com

കാസര്‍കോട്ടെ പ്രമാദമായ സാബിത്ത് വധക്കേസില്‍ കഴിഞ്ഞ മാസം കാസര്‍കോട് സെഷന്‍സ് കോടതി ആറ് പ്രതികളെയും വെറുതെ വിട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ അശ്രദ്ധയും അലംഭാവവും തെളിവുശേഖരണത്തിലുണ്ടായ വീഴ്ചയുമാണ് കേസിലെ പ്രതികളെയെല്ലാം വിട്ടയച്ചത്. കേസില്‍ പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ സാധിക്കുമായിരുന്നുവെന്ന് കോടതി ശക്തമായി നിരീക്ഷിച്ചിരുന്നു. പെരിയ കൊലക്കേസും ഇതുപോലെ മാഞ്ഞുപോകാന്‍ സാധ്യതയുണ്ടെന്നും ബാബുരാജ് പറയുന്നു.

തികച്ചും വ്യത്യസ്തമാണ് പ്രോസിക്യൂഷന്റെ സാക്ഷിപ്പട്ടിക. കേസില്‍ പ്രതികള്‍ കുറ്റക്കാരല്ല എന്ന് തെളിയിക്കാന്‍ പ്രതിഭാഗവും കുറ്റക്കാരാണ് എന്ന് തെളിയിക്കാന്‍ വാദിഭാഗവും സാക്ഷികളെ ഹാജരാക്കാറുണ്ട്. സാധാരണഗതിയില്‍ എതിര്‍ഭാഗം ഹാജരാക്കും വിധത്തിലുള്ള സാക്ഷികളെയാണ് ഈ കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കുന്നത്. ഇത് പ്രതികളെ വറുതെ വിടാനും കേസ് അട്ടിമറിക്കാനും മാത്രമേ സഹായിക്കുകയുള്ളൂ. - നിരവധി കൊലപാതക കേസുകള്‍ കൈകാര്യം ചെയ്ത മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. www.kvartha.com


പ്രോസിക്യൂഷന്‍ സാക്ഷികള്‍

1. മഞ്ജുഷ
കേസിലെ ഒന്നാം പ്രതിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എ പീതാംബരന്റെ ഭാര്യ. പീതാംബരന്റെ ഫോണ്‍ മറ്റൊരു സാക്ഷിയായ രാജേഷ് തന്നെ ഏല്‍പ്പിച്ചുവെന്നാണ് മഞ്ജുഷയുടെ മൊഴി. പക്ഷേ വീട് വൃത്തിയാക്കുന്ന സമയത്ത് ആ ഫോണ്‍ നഷ്ടപ്പെട്ടുവെന്നും മഞ്ജുഷ പറയുന്നു. സുപ്രധാന തെളിവുകള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കാതെ പോലീസ് ഈ മൊഴി മുഖവിലക്കെടുക്കുകയായിരുന്നുവെന്ന് ബാബുരാജ് ആരോപിച്ചു. രാജേഷ് പ്രതികളുമായി ബന്ധമുള്ളയാളാണ്. ക്രൈംബ്രാഞ്ച് ഇയാളുടെ പങ്ക് അന്വേഷിക്കേണ്ടതുണ്ട്. മുതിര്‍ന്ന പോലീസ് ഓഫീസര്‍ പറഞ്ഞു. www.kvartha.com

2. കെ ഗോപാലന്‍ നായര്‍
അഭിഭാഷകനും സിപിഎം നേതാവുമാണ്. കൊല നടന്ന ഫെബ്രുവരി 17ന് ഏകദേശം 10 മണിയോടടുത്ത് ഗോപാലന്‍ നായരെ സിപിഎം ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍ ഫോണില്‍ വിളിച്ചിരുന്നു. ഗൃഹപ്രവേശനത്തിന് ക്ഷണിക്കാനാണ് തന്നെ വിളിച്ചതെന്ന് കോടതിയില്‍ ഗോപാലന്‍ നായര്‍ മൊഴി നല്‍കിയെന്നാണ് കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച സാക്ഷിപ്പട്ടികയില്‍ പറയുന്നത്.

തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് 14ാം പ്രതിയായി മണികണ്ഠനെ പ്രതിചേര്‍ത്തിരിക്കുന്നത്. പീതാംബരന്റെ മൊഴി പ്രകാരം പീതാംബരനും മറ്റു മൂന്ന് പ്രതികളും കൂടി മണികണ്ഠനെ പള്ളിക്കര പഞ്ചായത്തിലെ വെളുത്തോളിയിലെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. ആ സമയത്ത് രണ്ട് പേര്‍ കൊല്ലപ്പെട്ട കാര്യം മണികണ്ഠന് അറിയാമായിരുന്നു. മണികണ്ഠന്‍ ആദ്യം അവരോട് ദേശ്യപ്പെട്ട് ആക്രോശിച്ചു. പിന്നീട് അഭിഭാഷകനെ വിളിച്ച് ഉപദേശം തേടി, മൊഴിയില്‍ പറഞ്ഞു. ഉപദേശപ്രകാരം അവരുടെ വസ്ത്രങ്ങള്‍ കത്തിച്ചുകളയാനും ചട്ടഞ്ചാലിലെ സിപിഎം ഓഫീസില്‍ ഒളിപ്പിച്ചുവെക്കാനും ആവശ്യപ്പെട്ടതായാണ് പീതാംബരന്റെ മൊഴി.

ഈ രണ്ട് മൊഴികള്‍ ആഴത്തില്‍ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തയ്യാറായില്ല. അഭിഭാഷകനായ ഗോപാലന്‍ നായരെ പ്രോസിക്യൂഷന്‍ സാക്ഷിയായി കൊണ്ടുവരുന്നത് മണികണ്ഠനെ രക്ഷപ്പെടുത്താന്‍ മാത്രമേ സഹായിക്കുകയുള്ളൂവെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. www.kvartha.com

3. വത്സരാജ്
സിപിഎം അനുഭാവി. ഇരകളുടെ ബന്ധുക്കള്‍ ഇയാള്‍ക്കെതിരെ ഗൂഡാലോചന, സാമ്പത്തിക സഹായം ചെയ്തു തുടങ്ങിയ ആരോപണം ഉന്നയിച്ചിരുന്നു. 50,000 രൂപ ദിവസേന വിറ്റുവരവുള്ള കല്യോട്ടെ വ്യാപാരിയാണ് താനെന്ന് ക്രൈംബ്രാഞ്ച് മൊഴിയില്‍ ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. കടയില്‍ സിസിടിവി സ്ഥാപിച്ചതായും 2018 ഡിസംബറില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനപ്രകാരം 22 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തിരുന്നതായും വത്സരാജ് പറഞ്ഞിരുന്നു. കൊലപാതകം നടന്നാല്‍ തന്റെ കട അക്രമിക്കപ്പെട്ടേക്കുമെന്ന് ഭയന്നാണ് രണ്ട് മാസം മുമ്പ് ഇന്‍ഷുറന്‍സ് എടുത്തതെന്നാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ആരോപണം. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ സൂക്ഷിച്ചത് ഇയാളുടെ വീട്ടിലാണെന്നും അവര്‍ ആരോപിക്കുന്നു. www.kvartha.com

4. ശാസ്താ ഗംഗാധരന്‍
സിപിഎം അനുകൂലിയും സിവില്‍ കോണ്‍ട്രാക്ടറുമാണ് ശാസ്താ ഗംഗാധരന്‍. ഗൂഡാലോചനയില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇയാളുടെ മകന്‍ ജിജിന്‍ കേസില്‍ അഞ്ചാം പ്രതിയാണ്. കൃത്യത്തിന് ഉപയോഗിച്ചുവെന്ന് കരുതുന്ന ഇയാളുടെ നിരവധി വാഹനങ്ങള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നും കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഒന്നാം പ്രതി പീതാംബരനും താനും നല്ല ബന്ധത്തിലായിരുന്നില്ലെന്ന് കോടതിയില്‍ ഗംഗാധരന്‍ പറഞ്ഞതായി സാക്ഷിപത്രത്തില്‍ പറയുന്നു. പീതാംബരന്‍ തന്റെ മകനെ കുടുക്കുകയായിരുന്നുവെന്നും ഇതിനായി തന്റെ വാഹനങ്ങള്‍ ഉപയോഗിക്കുകയായിരുന്നുവെന്നുമാണ് ക്രൈംബ്രാഞ്ചിന് ഗംഗാധരന്‍ മൊഴി നല്‍കിയിരിക്കുന്നത്. www.kvartha.com

5. വി പി പി മുസ്തഫ
സിപിഎം ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം. കൊല നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കല്യോട്ട് ഭീഷണി പ്രസംഗം നടത്തിയെന്ന് മുസ്തഫയ്ക്കതിരെ പരാതി ഉയര്‍ന്നിരുന്നു. കല്യോട്ട് യാതൊരു വിധ അക്രമങ്ങള്‍ക്കും താന്‍ പ്രേരണ നല്‍കിയിട്ടില്ലെന്നാണ് മുസ്തഫ കോടതിയില്‍ പറഞ്ഞത്.

'അദ്ദേഹം പറഞ്ഞത് ശരിയാണ്, പക്ഷേ എങ്ങനെയാണ് അയാള്‍ പ്രോസിക്യൂഷന്‍ സാക്ഷി ആവുന്നത്', അഡ്വ. ബാബുരാജ് ചോദിക്കുന്നു. www.kvartha.com

6. സുബീഷ്
കേസിലെ പ്രതി. ചുമട്ടുതൊഴിലാളിയായ സുബീഷ് സിപിഎം പോഷക സംഘടനയായ സിഐടിയുവിലെ അംഗമാണ്. ബേഡകം കുണ്ടംകുഴി സ്വദേശിയായ സുബീഷ് വെളുത്തോളിയിലാണ് താമസം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത എട്ടംഗ സംഘത്തിലെ വാടക കൊലയാളി മാത്രമായിരുന്നു ഇയാളെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു.

കുറ്റകൃത്യത്തിന് ശേഷം വിദേശത്ത് പോയ ഏകപ്രതിയാണ് സുബീഷ്. ഷാര്‍ജയിലേക്ക് പോയ ഇയാള്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള 90 ദിവസം കഴിയുന്നതിന് രണ്ട് ദിവസം മുമ്പ് അതായത് മെയ് 16നാണ് നാട്ടിലേക്ക് തിരിച്ചുവന്നത്. www.kvartha.com

മുമ്പ് ഒരിക്കലും ഇന്ത്യ വിട്ട് പുറത്തുപോകാത്ത ഒരു ചുമട്ടുതൊഴിലാളിയാണ് ഇയാള്‍. ഇയാള്‍ക്ക് എങ്ങനെ കൊലപാതകത്തിന് ശേഷം വിസ കിട്ടി? പോകാനും വരാനുമുള്ള ടിക്കറ്റിനുള്ള പണം ആരാണ് നല്‍കിയത്? ആരാണ് സുബീഷിന് ഷാര്‍ജയില്‍ താമസ സൗകര്യം ഒരുക്കിയത്? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കണ്ടെത്താനോ ഇക്കാര്യങ്ങള്‍ അന്വേഷിക്കാനോ ക്രൈംബ്രാഞ്ച് ഇതുവരെ തയ്യാറായിട്ടില്ല. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവരെല്ലാം സുബീഷിനെ 90 ദിവസം ഒളിപ്പിക്കാനും അറസ്റ്റ് ഒഴിവാക്കാനും സഹായിക്കുകയായിരുന്നു.

കണ്ണൂരിലെ പ്രൊഫഷണല്‍ കൊലയാളികളുമായി ബന്ധമുള്ളയാളാണ് സുബീഷ് എന്ന് കൃപേഷിന്റെയും ശരതിന്റെയും ബന്ധുക്കള്‍ ആരോപിക്കുന്നു. പ്രൊഫഷണല്‍ കൊലയാളികളാണ് കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്നതെന്ന് പോലീസ് ആദ്യം ഉറപ്പിച്ചുപറഞ്ഞിരുന്നു. എന്നാല്‍ കേസില്‍ അറസ്റ്റിലായവരെല്ലം കല്യോട്ടുനിന്നുള്ളവരും സമീപപ്രദേശങ്ങളില്‍ നിന്നുള്ളവരുമാണ്.

Keywords: Kerala, kasaragod, News, Murder, Case, CPM, Youth Congress, Politics, Accused, Periya murder case: Victims' families baffled as prosecution lines up 'defense witnesses' 
< !- START disable copy paste -->
ad