Follow KVARTHA on Google news Follow Us!
ad

രാജ്യാന്തര മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് പാകിസ്ഥാന്‍; മോദിയുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചു, ഭീകരവാദികളെ സഹായിക്കുന്ന നിലപാട് പാകിസ്ഥാന്‍ മാറ്റാതെ ചര്‍ച്ചയില്ലെന്ന് മറുപടി, പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യയുമായി രാജ്യാന്തര മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് പാകിസ്ഥാന്‍ World, News, Prime Minister, Narendra Modi, Pakistan, China, Imran Khan, Terror Attack, Terrorism, Pakistan invited India for international mediation
ബിഷ്‌ക്കെക്ക്: (www.kvartha.com 14.06.2019) ഇന്ത്യയുമായി രാജ്യാന്തര മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് പാകിസ്ഥാന്‍. നരേന്ദ്ര മോദിയുമായി ചര്‍ച്ചയ്ക്കു സന്നദ്ധത അറിയിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ രംഗത്തെത്തി. എന്നാല്‍ ഭീകരവാദികളെ സഹായിക്കുന്ന നിലപാട് പാകിസ്ഥാന്‍ മാറ്റണമെന്നും അല്ലാത്ത പക്ഷം ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും മോദി മറുപടി നല്‍കി. വ്യാഴാഴ്ച കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് നല്‍കിയ അത്താഴ വിരുന്നില്‍ ഇരുനേതാക്കളും പങ്കെടുത്തു.

World, News, Prime Minister, Narendra Modi, Pakistan, China, Imran Khan, Terror Attack, Terrorism, Pakistan invited India for international mediation

കിര്‍ഗിസ്ഥാനില്‍ വെച്ച് നടന്ന ഉച്ചകോടിക്കിടെ പ്രസിഡന്റ് സൂറോണ്‍ബായ് ജീന്‍ബെകോവ് നല്‍കിയ വിരുന്നില്‍ ഇരുനേതാക്കളും ഒരുമിച്ച് പങ്കെടുത്തെങ്കിലും പരസ്പരം സംസാരിച്ചിരുന്നില്ല. എന്നാല്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തിയത് വലിയ രാഷ്ട്രീയ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

ഭീകരവാദികളെ സഹായിക്കുന്ന നിലപാട് പാകിസ്ഥാന്‍ മാറ്റാതെ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് നരേന്ദ്ര മോദി കൂടിക്കാഴ്ചയില്‍ അറിയിച്ചു. കൂടിക്കാഴ്ചയില്‍ ഇരുവരും തമ്മില്‍ 40മിനിറ്റ് ഭീകരവാദം ചര്‍ച്ച ചെയ്തിരുന്നു. ഇന്നലെ അനന്ത്‌നാഗില്‍ നടന്ന ആക്രണം പോലും ഭീകരവാദികള്‍ക്കുള്ള പാക് പിന്തുണ വ്യക്തമാക്കുന്നതായി മോദി അറിയിച്ചു. ഈ സാഹചര്യത്തില്‍ പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് അന്തരീക്ഷമില്ലെന്നും മോദി ചൈനീസ് പ്രസിഡന്റിനോട് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, Prime Minister, Narendra Modi, Pakistan, China, Imran Khan, Terror Attack, Terrorism, Pakistan invited India for international mediation