Follow KVARTHA on Google news Follow Us!
ad

സാജന്റെ മരണം ആത്മഹത്യ തന്നെ; വിവാദവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ സിപിഎം ജില്ലാകമ്മിറ്റി യോഗം; തീരുമാനം പാര്‍ട്ടി താല്‍പര്യം ഉയര്‍ത്തിപ്പിടിക്കാനുള്ള സംസ്ഥാനകമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച്

വിവാദങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ ചേര്‍ന്ന സിപിഎം കണ്ണൂര്‍ ജില്ലാക്കമ്മിറ്റി യോഗം സംസ്ഥാനകമ്മിറ്റിയുടെ News, Kannur, Kerala, CPM, Pravasi,
കണ്ണൂര്‍:(www.kvartha.com 30/06/2019) വിവാദങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ ചേര്‍ന്ന സിപിഎം കണ്ണൂര്‍ ജില്ലാക്കമ്മിറ്റി യോഗം സംസ്ഥാനകമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പാര്‍ട്ടി താല്‍പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ തീരുമാനിച്ചു. പ്രവാസി വ്യവസായി പാറയില്‍ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആന്തൂര്‍ നഗരസഭയുടെ അനാസ്ഥയും പരിഹാര ക്രിയകളും എന്ന വിഷയം തൊടാതെയാണ് ശനിയാഴ്ച ചേര്‍ന്ന ജില്ലാകമ്മിറ്റിയോഗം പര്യവസാനിച്ചത്.

News, Kannur, Kerala, CPM, Pravasi,No discussion about Sajan's death in CPM DC Meet

ഇതിനിടെ പ്രവാസി വ്യവസായി സാജന്റേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മരണവുമായി ബന്ധപ്പെട്ട് മറ്റ് ദുരൂഹതകളൊന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. ജൂണ്‍ 18 നാണ് ബക്കളത്തെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയും വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ പാറയില്‍ സാജന്‍(48) ആത്മഹത്യ ചെയ്തത്.

ആന്തൂര്‍ നഗരസഭാ പരിധിയിലുള്ള ബക്കളത്ത് അദ്ദേഹത്തിന്റെ കെട്ടിടം പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കുന്നതിലുണ്ടായ തടസ്സങ്ങളും കാലതാമസവുമാണ് പ്രവാസി വ്യവസായിയുടെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. സാജന്റെ ഭാര്യ ബീനയാണ് നഗരസഭാധ്യക്ഷ പി കെ ശ്യാമള വ്യക്തി വൈരാഗ്യം കാണിച്ചുവെന്ന ആരോപണവുമായി രംഗത്തുവന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, CPM, Pravasi,No discussion about Sajan's death in CPM DC Meet