Follow KVARTHA on Google news Follow Us!
ad

കേരളത്തില്‍ വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ടെതില്ലെന്ന് ആരോഗ്യമന്ത്രി, രോഗം സ്ഥിരീകരിച്ചത് പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ലഭിച്ച അന്തിമ ഫലത്തെ തുടര്‍ന്ന്

കേരളത്തില്‍ വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊച്ചിയിലെ സ്വകാര്യ Kerala, News, Health, Minister, hospital, nipah virus conformed in kerala
കൊച്ചി: (www.kvartha.com 04.06.2019) കേരളത്തില്‍ വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപ്രതിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിനാണ് നിലവില്‍ നിപ സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച് സ്ഥിരീകരിണ വിവരങ്ങള്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

Kerala, News, Health, Minister, hospital, nipah virus conformed in kerala

പുണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അന്തിമഫലം ലഭ്യമായി. ഇതേ തുടര്‍ന്നാണ് രോഗം സ്ഥിരീകരിച്ചത്. വിഷയത്തില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും രോഗത്തെ നേരിടാന്‍ ആരോഗ്യവകുപ്പ് പൂര്‍ണ സജ്ജമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Health, Minister, hospital, nipah virus conformed in kerala