സൗദി അറേബിയയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ ആക്രമണം; 2 വിമാനങ്ങള്‍ തകര്‍ത്ത് സൗദി പ്രതിരോധസേന

റിയാദ്: (www.kvartha.com 18.06.2019) സൗദി അറേബിയയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ചൊവ്വാഴ്ച വീണ്ടും ഹൂതികളുടെ ആക്രമണശ്രമം. എന്നാല്‍ ആക്രമണത്തിന് ലക്ഷ്യമിട്ട ഡ്രോണ്‍ സൗദി പ്രതിരോധ സേന തകര്‍ക്കുകയായിരുന്നു. അബഹയിലെ ജനവാസ മേഖലകളില്‍ ആക്രമണം നടത്താനായിരുന്നു ഹൂതികളുടെ ലക്ഷ്യമെന്ന് അറബ് സഖ്യസേന വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു.

കൂടാതെ തിങ്കളാഴ്ച രാത്രിയും സ്‌ഫോടക വസ്തുക്കള്‍ നിറച്ച ചെറുവിമാനം ഉപയോഗിച്ച് ഹൂതികള്‍ ആക്രമണം നടത്താനൊരുങ്ങി. രാത്രി 11.45ന് സൗദി സേന ഈ വിമാനം വെടിവെച്ചിടുകയായിരുന്നു. ആക്രമണം തുടരുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും അറബ് സഖ്യസേന സ്വീകരിക്കുമെന്ന് വക്താവ് അറിയിച്ചിട്ടുണ്ട്.

New Al Houthi drone attack foiled by Saudi Arabia, Riyadh, News, Trending, attack, Gulf, World, Airport.

കഴിഞ്ഞ ഒരാഴ്ചയിലധികമായി നിരവധി തവണയാണ് സൗദിയിലെ അബഹ ലക്ഷ്യമിട്ട് ഹൂതികള്‍ ആക്രമണം നടത്തുന്നത്. രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരി ഉള്‍പ്പടെ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Al Houthi drone attack foiled by Saudi Arabia, Riyadh, News, Trending, Attack, Gulf, World, Airport.
Previous Post Next Post