Follow KVARTHA on Google news Follow Us!
ad

പശു കശാപ്പ് സംശയിച്ച് ജാര്‍ഖണ്ഡില്‍ വീണ്ടും അക്രമം; പാല്‍ കച്ചവടക്കാരനായ മധ്യ വയസ്‌കനെ മര്‍ദ്ദിച്ച ശേഷം വീടിന് തീയിട്ടു

പശു കശാപ്പ് സംശയിച്ച് ജാര്‍ഖണ്ഡില്‍ വീണ്ടും അക്രമം അരങ്ങേറി. പാല്‍ കച്ചവടക്കാരനായ മധ്യ വയസ്‌കനെ Muslim dairy owner beaten up, house set on fire in Jharkhand on suspicion of cow slaughter
റാഞ്ചി: (www.kvartha.com 29.06.2019) പശു കശാപ്പ് സംശയിച്ച് ജാര്‍ഖണ്ഡില്‍ വീണ്ടും അക്രമം അരങ്ങേറി. പാല്‍ കച്ചവടക്കാരനായ മധ്യ വയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം അക്രമികള്‍ വീടിന് തീയിട്ടു. പശുവിന്റെ തലയില്ലാത്ത മൃതദേഹം വീടിനടുത്ത് കണ്ടെത്തിയതിനെ തുടര്‍ന്നണ് അക്രമം നടന്നതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഗിരിഡിഹ് ജില്ലയിലെ ബരിയാബാദിലാണ് സംഭവം. ഗോ സംരക്ഷകരടക്കം നിരവധി ആളുകള്‍ 55 കാരനായ ഉസ്മാന്‍ അന്‍സാരി എന്ന പാല്‍ കച്ചവടക്കാരന്റെ വീട് ഉപരോധിച്ചു. തുടര്‍ന്നുണ്ടായ അക്രമത്തില്‍ മുപ്പതോളം പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.


ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാന്‍ പോലീസിന് ലാത്തി ചാര്‍ജും ആകാശത്തേക്ക് വെടിവെയ്പ്പും നടത്തി. ശക്തമായ നടപടി എടുത്തത് കൊണ്ടാണ് ഉസ്മാന്‍ അന്‍സാരിയുടേയും കുടുംബത്തിന്റെയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് ഗിരിദി പോലീസ് സൂപ്രണ്ട് അഖിലേഷ് ബി വരിയാര്‍ ബുധനാഴ്ച പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 25 ഓളം പേരെ കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് സംസ്ഥാന തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ബരിയാബാദിലെ ഗ്രാമവാസികള്‍ പശുവിന്റെ തല ഇല്ലാത്ത ശവം കണ്ടെത്തിയിരുന്നു. അവര്‍ തന്നെയാണ് അന്‍സാരി പശുവിനെ അറുത്തതായി ആരോപിച്ചത്. ഇതിന് ശേഷം വടികളും കല്ലുകളുമായി ജനക്കൂട്ടം അന്‍സാരിയെ വീട്ടില്‍ നിന്നിറക്കി മര്‍ദ്ദിക്കുകയായിരുന്നു. പോലീസ് ഗ്രാമത്തിലെത്തിയപ്പോള്‍ ജനക്കൂട്ടം വീടിനെ വളയുകയും വീടിന് തീകൊളുത്തുകയുമായിരുന്നു.

അന്‍സാരി ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബത്തെ പോലീസ് സംരക്ഷണയില്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. പശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യമെമ്പാടും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മുസ്ലീം, ദലിതര്‍ക്കെതിരായ ആക്രമണങ്ങളില്‍ ഏറ്റവും പുതിയ സംഭവമാണിത്. ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം കന്നുകാലി കച്ചവടം നിയന്ത്രിക്കുകയും ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങള്‍ ഗോവധ നിരോധനവും കൊണ്ടുവന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, attack, Violence, Communal violence, National, Farmers, Police, Case, House, hospital, Crime, Muslim dairy owner beaten up, house set on fire in Jharkhand on suspicion of cow slaughter