Follow KVARTHA on Google news Follow Us!
ad

ആലപ്പുഴയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാജയം; മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് മുല്ലപ്പള്ളി

ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്റെ News, kasaragod, Kerala, Mullappalli Ramachandran, Congress,
കാസര്‍കോട്:(www.kvartha.com 12/06/2019) ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്റെ പരാജയത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മുന്‍ കേന്ദ്ര മന്ത്രി പ്രൊഫ. കെ വി തോമസ് അധ്യക്ഷനായ സമിതിയില്‍ എഐസിസി സെക്രട്ടറി പി സി വിഷ്ണുണുനാഥ്, കെപിസിസി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ അംഗങ്ങളാണ്. രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷനോട് നിര്‍ദേശിച്ചിരിക്കുന്നത്.


News, Kasaragod, Kerala, Mullappalli Ramachandran, Congress,Mullappally on defeat in Alappuzha LS Constituency

സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ സൈബര്‍ ആക്രമം നടത്തുന്നത് ഗൗരവമായി കാണും. ചില ശിഖിണ്ഡികളെ മുന്‍നിര്‍ത്തിയാണ് നേതാക്കളെ തേജോവധം ചെയ്യുന്നത്. ഇത് വെച്ചുപൊറുപ്പിക്കില്ല. ഡോ. ശശി തരൂര്‍ ചെയര്‍മാനും അനില്‍ ആന്റണി ജനറല്‍ കണ്‍വീനറുമായുള്ള ഐടി സെല്‍ കോണ്‍ഗ്രസിനുണ്ട്. ആന്റണിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരേ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ എന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് ശശി തരുരിനോട് ചോദിച്ചതായും അദ്ദേഹം അറിയിച്ചു.

News, Kasaragod, Kerala, Mullappalli Ramachandran, Congress,Mullappally on defeat in Alappuzha LS Constituency

കാസര്‍കോടും വടകരയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചത് സിപിഎമ്മിന്റെ ആക്രമരാഷ്ടീയത്തിനെതിരേയുള്ള വിധിയെഴുത്താണ്. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വലിയ വിജയത്തിന് കാരണം ന്യൂനപക്ഷങ്ങളുടെയും സാമുദായിക സംഘടനകളുടെയും സ്ത്രീകളുടെയും യുവാക്കളുടെയും പിന്തുണ കൊണ്ടായിരുന്നു. ഉത്തരേന്ത്യയില്‍ ബിജെപി സംഘ്പരിവാര്‍ പരീക്ഷിച്ച തീവ്രഹിന്ദുത്വ നിലപാട് കേരളത്തില്‍ വിലപ്പോവില്ല. സി ഒ ടി നസീര്‍ കോണ്‍ഗ്രസിലേക്ക് വരികയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.

പരിശീലനം ലഭിച്ച ഗുണ്ടകളാണ് നസീറിനെ വധിക്കാന്‍ ശ്രമിച്ചത്. മൂന്നുതവണ ഗൂഡാലോചന നടന്നതായി നസീര്‍ മൊഴി നല്‍കിയിട്ടും ഇത് അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല. ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ഭയമായി പഠിക്കാന്‍ അവസരം സൃഷ്ടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലും യുഡിഎഫ് മിന്നുന്ന വിജയം നേടും. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, കെപിസിസി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ രതി കുമാര്‍, അഡ്വ. സി കെ ശ്രീധരന്‍, അഡ്വ. എ ഗോവിന്ദന്‍ നായര്‍, പി എ അഷ്‌റഫലി, എം സി പ്രഭാകരന്‍, കരുണ്‍ താപ്പ, എം കെ നമ്പ്യാര്‍, കെ കെ രാജേന്ദ്രന്‍, ബാലകൃഷ്ണന്‍ പെരിയ, പി വി സുരേഷ്, ഹരീഷ് പി നായര്‍, സി വി ജയിംസ് സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Mullappalli Ramachandran, Congress,Mullappally on defeat in Alappuzha LS Constituency