തെരഞ്ഞെടുപ്പില്‍ എട്ടുനിലയില്‍ പൊട്ടിയതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും രാഹുല്‍ പടിയിറങ്ങുന്നു; പകരമെത്തുന്നത് കേരളത്തിന്റെ ചുമതലയുള്ള നേതാവെന്ന് സൂചന; അടുത്ത മാസം പ്രഖ്യാപനമുണ്ടായേക്കും

തെരഞ്ഞെടുപ്പില്‍ എട്ടുനിലയില്‍ പൊട്ടിയതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും രാഹുല്‍ പടിയിറങ്ങുന്നു; പകരമെത്തുന്നത് കേരളത്തിന്റെ ചുമതലയുള്ള നേതാവെന്ന് സൂചന; അടുത്ത മാസം പ്രഖ്യാപനമുണ്ടായേക്കും

തിരുവനന്തപുരം:(www.kvartha.com 12/06/2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എട്ടുനിലയില്‍ പൊട്ടിയതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും രാഹുല്‍ ഗാന്ധി പടിയിറങ്ങുന്നു. പകരം അധ്യക്ഷസ്ഥാനത്തേക്ക് നിലവില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് എത്തുമെന്നാണ് സൂചന. വാസ്‌നിക്കിനെ അധ്യക്ഷനാക്കാന്‍ മുന്‍കൈയെടുക്കുന്നതും രാഹുല്‍ തന്നെയാണെന്നാണ് വിവരം.

News, Thiruvananthapuram, Kerala, Congress, Rahul Gandhi, Mukul-Wasnik-may-considered-to-be-next-president-of-congress; reports


കഴിഞ്ഞ 35 വര്‍ഷത്തോളമായി ദേശീയ രാഷ്ട്രീയത്തിലുള്ള മുകുള്‍ വാസ്‌നിക് മറ്റ് നേതാക്കളെ അപേക്ഷിച്ച് താരതമ്യേന ചെറുപ്പമാണ്. പട്ടികജാതി വിഭാഗത്തില്‍പെട്ട നേതാവും കൂടിയാണ് വാസ്‌നിക്. അടുത്തമാസം ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാവുമെന്നാണ് അറിയുന്നത്. അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിയുന്ന രാഹുല്‍ ലോക്‌സഭയില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കും. ജൂലൈ ആദ്യവാരത്തോടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നാണ് സൂചന. ഇതിന് ശേഷം സമഗ്രമായ അഴിച്ചുപണിയും നേതൃനിരയിലുണ്ടായേക്കാം. പിസിസികളും അഴിച്ചുപണിയുമെന്നും സൂചനയുണ്ട്.

മന്‍മോഹന്‍സിംഗ് മന്ത്രിസഭയില്‍ സാമൂഹ്യ നീതി മന്ത്രിയായിരുന്ന മുകുള്‍ വാസ്‌നിക് മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാവാണ്. 1984-86ല്‍ എന്‍എസ്‌യു ഐയുടെയും 1988-90ല്‍ യൂത്ത് കോണ്‍ഗ്രസിന്റെയും ദേശീയ അധ്യക്ഷനായിരുന്നു. 1984ല്‍ 25ാം വയസില്‍ മഹാരാഷ്ട്രയിലെ രാംടെക്കില്‍ നിന്ന് ലോക്‌സഭയിലെത്തിയ മുകുള്‍ വാസ്‌നിക് 91-96ലും 98-99ലും മഹാരാഷ്ട്രയിലെ ബുല്‍ധാനയില്‍ നിന്നാണ് എംപിയായത്.

മുകുള്‍ വാസ്‌നിക്കിന്റെ പിതാവ് ബാലകൃഷ്ണ വാസ്‌നിക്കും മൂന്നുതവണ രാംടെക്കില്‍ നിന്ന് എംപിയായിരുന്നു. നാഗ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിഎസ്‌സി, എംബിഎ ബിരുദം നേടിയിട്ടുണ്ട്. ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേല്‍, ദിഗ്‌വിജയ് സിംഗ് തുടങ്ങിയ പ്രമുഖ നേതാക്കളെ മറികടന്നാണ് മുകുള്‍ വാസ്‌നിക്കിനെ പാര്‍ട്ടി അധ്യക്ഷ പദവിയില്‍ എത്തിക്കാന്‍ നീക്കം നടത്തുന്നത്.

അദ്ദേഹം അധ്യക്ഷനായാല്‍ സമീപകാലത്ത് ആദ്യമായിട്ടാവും നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരു നേതാവ് ആ പദവിയിലേക്ക് എത്തുന്നത്. സോണിയാ ഗാന്ധിക്ക് തൊട്ടുമുമ്പ് സീതാറാം കേസരിയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍. ദേവകാന്ത് ബറുവ, ബ്രഹ്മാനന്ദ റെഡ്ഡി, ശങ്കര്‍ ദയാല്‍ ശര്‍മ്മ, പി വി നരസിംഹ റാവു എന്നിവരും ഈ പദവിയിലെത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Congress, Rahul Gandhi, Mukul-Wasnik-may-considered-to-be-next-president-of-congress; reports
ad