» » » » » » » » » » » » നിവിന്‍ പോളിയുടെ മൂത്തോന്‍ ഉടന്‍ തിയേറ്ററുകളില്‍ എത്തുമെന്ന് ചിത്രത്തിന്റെ സംവിധായിക ഗീതു മോഹന്‍ദാസ്

കൊച്ചി: (www.kvartha.com 14.06.2019) നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന മൂത്തോന്‍ ഉടന്‍ തിയേറ്ററുകളില്‍ എത്തുമെന്ന് നടിയും തിരക്കഥാകൃത്തും സംവിധായികയുമായ ഗീതു മോഹന്‍ദാസ്. കഴിഞ്ഞ വര്‍ഷം ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയിലൂടെ ഞെട്ടിക്കുന്ന പ്രകടനമാണ് നിവിന്‍ പോളി കാഴ്ച വെച്ചിരുന്നത്.

മലയാളത്തിലെ യുവതാരങ്ങളില്‍ മറ്റാര്‍ക്കും ലഭിക്കാത്ത അവസരങ്ങളായിരുന്നു നിവിനെ തേടി എത്തിയിരുന്നത്. കൊച്ചുണ്ണിയ്ക്ക് ശേഷം മിഖായേല്‍ ആയിരുന്നു ഈ വര്‍ഷമെത്തിയ നിവിന്റെ ചിത്രം. വമ്പന്‍ പ്രതീക്ഷകളുമായി എത്തിയതാണെങ്കിലും മിഖായേല്‍ ബോക്സോഫീസില്‍ കാര്യമായ നേട്ടമുണ്ടാക്കിയില്ല.

'Moothon': Geetu Mohandas announces that the Nivin Pauly-starrer will hit screens soon, Kochi, News, Cinema, Entertainment, Director, Actress, Nivin Pauly, Kerala

കഴിഞ്ഞ വര്‍ഷം മുതല്‍ മലയാളക്കര കാത്തിരിക്കുന്നത് മൂത്തോന്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണെന്നും ഉടന്‍ തന്നെ തിയറ്ററുകളിലേക്ക് എത്തുമെന്നും ഗീതു വ്യക്തമാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് മൂത്തോനെ കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷം ഗീതു പങ്കുവെച്ചിരിക്കുന്നത്.

ഗീതു മോഹന്‍ദാസിനൊപ്പം പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ചേര്‍ന്നാണ് മൂത്തോന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാഹസിക ചലച്ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയ്‌ക്കൊപ്പം ശോഭിത, ശശാങ്ക് അറോറ, ഹരീഷ് ഖന്ന, അലന്‍സിയര്‍, ദിലീഷ് പോത്തന്‍, സുജിത് ശങ്കര്‍, സൗബിന്‍ ഷാഹിര്‍, റോഷന്‍ മാത്യു തുടങ്ങി വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത്. ഗീതുവിന്റെ ഭര്‍ത്താവും പ്രശസ്ത ഛായാഗ്രാഹകനുമായ രാജീവ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ലക്ഷദ്വീപില്‍ നിന്നുമായിരുന്നു മൂത്തോന്റെ ചിത്രീകരണം നടന്നത്.

മൂത്തോന്റെ റിലീസ് തീയതി പുറത്ത് വന്നിട്ടില്ലെങ്കിലും, ഓണത്തിന് മുന്നോടിയായി നിവിന്റെ ലവ് ആക്ഷന്‍ ഡ്രാമ തിയറ്ററുകളിലേക്ക് എത്തും. നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തിലെത്തുന്ന ചിത്രമാണിത്. അടുത്തിടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതോടെയാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. റൊമാന്റിക് ആക്ഷന്‍ ഡ്രാമയായി ഒരുക്കുന്ന സിനിമയില്‍ തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് നായിക. ദുര്‍ഗ കൃഷ്ണ, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് എന്നിവരും ചിത്രത്തിലുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 'Moothon': Geetu Mohandas announces that the Nivin Pauly-starrer will hit screens soon, Kochi, News, Cinema, Entertainment, Director, Actress, Nivin Pauly, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal