Follow KVARTHA on Google news Follow Us!
ad

നര്‍മദ നദിക്കരയില്‍ ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ ചോര്‍ന്നൊലിക്കുന്നു; 8 മാസം മുന്‍പ് ഉദ്ഘാടനം കഴിഞ്ഞ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയില്‍ ചോര്‍ച്ച, നിര്‍മാണത്തിനായി ചെലവഴിച്ചത് 2989 കോടി രൂപ, ലോകത്തിലെ ഏറ്റവും വലിയ പ്രതിമയുടെ ദുരവസ്ഥ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

ഗുജറാത്തിലെ നര്‍മദ നദിക്കരയില്‍ സ്ഥാപിച്ച, ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്ന National, News, Controversy, Narendra Modi, River, Gujarat, Central Government, Leakage found in Statue Of Unity
ഗാന്ധിനഗര്‍: (www.kvartha.com 30.06.2019) ഗുജറാത്തിലെ നര്‍മദ നദിക്കരയില്‍ സ്ഥാപിച്ച, ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ സ്റ്റാച്യു ഓഫ് യൂനിറ്റി ചോര്‍ന്നൊലിക്കുന്നു. ഗുജറാത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ മഴ ശക്തമായിരുന്നു. ഇതോടെ സീലിങ്ങിലെ ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടു. ഗ്യാലറിയിലേക്ക് വെള്ളം വീണു തുടങ്ങിയതോടെ ചോര്‍ച്ചയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. 200 പേരെ ഉള്‍കൊള്ളുന്ന ഗ്യാലറിയാണിത്.


8 മാസങ്ങള്‍ക്ക് മുന്‍പ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്റ്റാച്യു ഓഫ് യൂനിറ്റി ഉദ്ഘാടനം ചെയ്തത്. 2989 കോടി ചിലവിലാണ് പ്രതിമ നിര്‍മ്മിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ധൂര്‍ത്തിനെ കുറിച്ച് അന്നേ വിമര്‍ശനം ഉയര്‍ന്നതാണ്. അതിനിടയിലാണ് ചെറിയ കാലയളവിനിടയിലുണ്ടായ ചോര്‍ച്ച.

ഇന്ത്യന്‍ എക്‌സ്പ്രസ് മാധ്യമമാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സര്‍ദാര്‍ വല്ലഭായ് പട്ടേലിനു സ്മാരകം എന്ന നിലയിലാണ് പ്രതിമ നിര്‍മ്മിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഇതിന്റെ ഉയരം 182 മീറ്ററാണ്.

സന്ദര്‍ശകര്‍ക്ക് നര്‍മ്മദയുടെ ഗ്രാന്റ് വ്യൂ ആസ്വദിക്കാവുന്ന തരത്തിലാണ് വിശാലമായ സന്ദര്‍ശക ഗ്യാലറി തയ്യാറാക്കിയിരിക്കുന്നത്. ഇവിടെയാണ് ചോര്‍ച്ച കണ്ടെത്തിയത്. 42 മാസം കൊണ്ടാണ് സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2013 ഒക്ടോബറില്‍ മോദിയായിരുന്നു ഈ പ്രതിമയുടെ ശിലാസ്ഥാപനം നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Controversy, Narendra Modi, River, Gujarat, Central Government, Leakage found in Statue Of Unity