Follow KVARTHA on Google news Follow Us!
ad

സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി; ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സ്‌റ്റേ നീക്കാനാവില്ലെന്ന് ഹൈകോടതി

സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് ഏര്‍പ്പെടുത്തിയ സ്‌റ്റേ Kochi, News, Kerala, High Court of Kerala, Report, Government
കൊച്ചി: (www.kvartha.com 28.06.2019) സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് ഏര്‍പ്പെടുത്തിയ സ്‌റ്റേ നീക്കാനാവില്ലെന്ന് ഹൈകോടതി. സംസ്ഥാന സര്‍ക്കാരാണ് സ്‌റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കെഇആറില്‍ ഭേദഗതി വരുത്തുന്നതിന് സര്‍ക്കാറിന് തടസമില്ലെന്നും കോടതി അറിയിച്ചു. എച്ച്എസ്ടിഎ, കെഎച്ച്എസ്ടിയു, എച്ച്എസ്എസ്ടിഎ എന്നിവരുടെ ഹര്‍ജിയിലാണ് ഈ നടപടി.

സ്റ്റേ അനുവദിച്ചിരിക്കുന്നത് രണ്ട് മാസത്തേക്കാണ്. ജൂണ്‍ 17നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല സ്റ്റേ ഉത്തരവുണ്ടായത്. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ ആക്ഷേപം ഉന്നയിച്ച എല്ലാവരെയും കേള്‍ക്കണമെന്നും നിലവിലെ സംവിധാനം തുടരാമെന്നും കോടതി അറിയിച്ചു.

Kochi, News, Kerala, High Court of Kerala, Report, Government, Kerala HC stays Khader panel report on education reforms

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, News, Kerala, High Court of Kerala, Report, Government, Kerala HC stays Khader panel report on education reforms