Follow KVARTHA on Google news Follow Us!
ad

ജോണി ഐവ് ഇനി ആപ്പിളിന് മാത്രം സ്വന്തമല്ല; ഐഫോണിന്റെ ഡിസൈനര്‍ പടിയിറങ്ങുന്നു, രാജി സ്വന്തമായി കമ്പനി ആരംഭിക്കുന്നതിന്

ഐഫോണ്‍ ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ ഡിസൈനര്‍ ജോണി ഐവ് ആപ്പിളില്‍ നിന്നും രാജിവെയ്ക്കുന്നു. ഈ വര്‍ഷംAmerica, News, World, Technology, Mobile Phone, Report, Business
കാലിഫോര്‍ണിയ: (www.kvartha.com 28.06.2019) ഐഫോണ്‍ ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ ഡിസൈനര്‍ ജോണി ഐവ് ആപ്പിളില്‍ നിന്നും രാജിവെയ്ക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ ഐവ് കമ്പനി വിടുമെന്നാണ് ആപ്പിള്‍ ഔദ്യോഗികമായ അറിയിപ്പില്‍ വ്യക്തമാക്കിയത്. ആപ്പിളിന്റെ സീനിയര്‍ എക്‌സിക്യൂട്ടീവായ ജോണി ഐവ് ആപ്പിളില്‍ നിന്നും രാജിവെയ്ക്കുന്നത് സ്വന്തമായി കമ്പനി ആരംഭിക്കുന്നതിനാണെന്നാണ് റിപ്പോര്‍ട്ട്. 1998 മുതല്‍ ആപ്പിളിന്റെ ഭാഗമായിരുന്നു ഐവ്.

പിന്നീട് ആപ്പിളിന്റെ കഴിഞ്ഞ രണ്ട് ദശകത്തിലെ പ്രധാന ഉത്പന്നങ്ങളുടെ എല്ലാം പിന്നില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ഐമാക്, പവര്‍ ബുക്ക് ജി4, ജി 4 ക്യൂബ്, മാക് ബുക്ക്, മാക് ബുക്ക് പ്രോ, മാക് ബുക്ക് എയര്‍, ഐഫോണ്‍, ഐപാഡ് എന്നിവയിലെല്ലാം ഐവിന്റെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. 2015ല്‍ ആപ്പിളിന്റെ പുതിയ ആസ്ഥാനത്തിന്റെ ജോലികളുമായി ആപ്പിളിന്റെ ഉത്പന്ന ഡിസൈന്‍ രംഗത്ത് നിന്നും അദ്ദേഹം രണ്ട് വര്‍ഷത്തെ ഇടവേള എടുത്തിരുന്നെങ്കിലും 2017 ല്‍ ഇതേ സ്ഥാനത്തേക്ക് തിരിച്ചെത്തി.

America, News, World, Technology, Mobile Phone, Report, Business, iPhone designer Jony Ive to leave Apple

ലൗഫ്രം എന്ന തന്റെ പുതിയ കമ്പനി ഡിസൈനിംഗ് രംഗത്ത് തന്നെയാണ് ശ്രദ്ധ പതിപ്പിക്കുക. എന്നാലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വെയറബിള്‍ ഡിവൈസ് രംഗത്തായിരിക്കുമെന്ന് ഐവ് സൂചിപ്പിച്ചിട്ടുണ്ട്. ആപ്പിള്‍ വാച്ച് അടക്കമുള്ള അപ്പിളിന്റെ പദ്ധതികളിലും ലൗഫ്രം തുടര്‍ന്നും സഹകരിക്കും എന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ആപ്പിള്‍ അടക്കമുള്ള കമ്പനികള്‍ ഇനിയും അദ്ദേഹത്തിന്റെ സഹായം തേടും. എങ്കിലും അദ്ദേഹം ഇന്ന് ആപ്പിളിന്റെ മാത്രം സ്വന്തമല്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: America, News, World, Technology, Mobile Phone, Report, Business, iPhone designer Jony Ive to leave Apple