യുഎഇയിലെ 7 കോടിയുടെ ലോട്ടറി; മറുനാട്ടില്‍ കോടീശ്വരന്മാരായവരുടെ പട്ടികയില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി

യുഎഇയിലെ 7 കോടിയുടെ ലോട്ടറി; മറുനാട്ടില്‍ കോടീശ്വരന്മാരായവരുടെ പട്ടികയില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി

ദുബൈ: (www.kvartha.com 13.06.2019) യുഎഇയിലെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഇന്ത്യക്കാരന്. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പിലാണ് രഘു കൃഷ്ണമൂര്‍ത്തിക്ക് ഒന്നാം സമ്മാനം ലഭിച്ചത്. ഒന്നാം സമ്മാനം 10 ലക്ഷം ഡോളര്‍ (ഏകദേശം ഏഴ് കോടിയോളം ഇന്ത്യന്‍ രൂപ) ആണ്. രഘു താമസിക്കുന്നത് ഒമാനിലാണ്. 301ാം സീരിസിലുള്ള 2115 ാം നമ്പര്‍ ടിക്കറ്റാണ് അദ്ദേഹം എടുത്തത്. മറുനാട്ടില്‍ കോടീശ്വരന്മാരായവരുടെ പട്ടികയിലാണ് ഒരു ഇന്ത്യക്കാരന്‍ കൂടിയെത്തിയത്.

എന്നാല്‍ ഭാഗ്യശാലിയായ അദ്ദേഹത്തെ ഫോണില്‍ ലഭ്യമാവാത്തതിനെ തുടര്‍ന്ന് വിവരമറിയിക്കാനും അധികൃതര്‍ക്ക് സാധിച്ചില്ല. ഈ നറുക്കെടുപ്പിലൂടെ സമ്മാനം ലഭിക്കുന്ന 143-ാമത്തെ ഇന്ത്യക്കാരനായിരിക്കുകയാണ് രഘു കൃഷ്ണമൂര്‍ത്തി. ഇന്ത്യക്കാരനായ രതീഷ് കുമാര്‍ രവീന്ദ്രന്‍ നായര്‍ക്കാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭ്യമായത്. ഈ നറുക്കെടുപ്പില്‍ രതീഷിനെ ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്റെ കൂടി സാന്നിധ്യത്തിലായിരുന്നു മറ്റൊരു ഇന്ത്യക്കാരന്‍ കൂടി കോടീശ്വരനായത്.

Indian expat won seven crores in UAE, Dubai, News, Gulf, World, Lottery, Winner

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Indian expat won seven crores in UAE, Dubai, News, Gulf, World, Lottery, Winner
ad