Follow KVARTHA on Google news Follow Us!
ad

മഴ ജയിച്ചു, ആവേശകരമായ മത്സരത്തിന് കാത്തിരുന്ന ആരാധകര്‍ തോറ്റു; ഇന്ത്യ കിവീസ് പോരാട്ടം ഉപേക്ഷിച്ചത് ഒരു പന്ത് പോലും എറിയാതെ, ഐസിസിയുടെ ദീര്‍ഘവീക്ഷണമില്ലാത്ത മത്സരക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം,

ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരത്തിന് കാത്തിരുന്ന ആരാധകര്‍ക്ക് Sports, News, India, New Zealand, Cricket, World Cup, World, Rain, England, ICC, India vs Newzealand match abandoned without toss
ട്രെന്‍ഡ്ബ്രിഡ്ജ്: (www.kvartha.com 14.06.2019) ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരത്തിന് കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ. ഇന്ത്യ ന്യൂസിലന്‍ഡ് പോരാട്ടത്തിന് മഴ തടസ്സമായതോടെ മത്സരം ഉപേക്ഷിച്ചു. നോട്ടിംഗ്ഹാമില്‍ ഇന്നലെ കനത്ത മഴ തുടര്‍ന്നതോടെയാണ് കളി ഉപേക്ഷിക്കാന്‍ തീരുമാനം എടുത്തത്. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റുകള്‍ വീതം പങ്കിട്ടു. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാത്ത ടീമുകളാണ് ഇന്ത്യയും ന്യൂസിലന്‍ഡും. കീവീസ് കളിച്ച മൂന്ന് കളികളും ജയിച്ചിരുന്നു. ഇന്ത്യ കളിച്ച രണ്ടെണ്ണത്തിലും ജയിച്ചതാണ്. ഇരുടീമുകളും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനാകും നോട്ടിംഗ്ഹാം സാക്ഷ്യം വഹിക്കുക എന്നതായിരുന്നു ആരാധകരുടെ പ്രതീക്ഷ.

Sports, News, India, New Zealand, Cricket, World Cup, World, Rain, England, ICC, India vs Newzealand match abandoned without toss

മഴ മൂലം തുടര്‍ച്ചയായി മത്സരങ്ങള്‍ ഉപേക്ഷിക്കുന്നത് വിമര്‍ശനങ്ങള്‍ക്കിടയാക്കുകയാണ്. ഐസിസിയുടെ ദീര്‍ഘവീക്ഷണമില്ലാത്ത മത്സരക്രമമാണ് ഇതിന് കാരണമെന്ന് നിരവധി താരങ്ങള്‍ അഭിപ്രായപ്പെട്ടു. മഴ കാരണം ഉപേക്ഷിച്ച മത്സരങ്ങളുടെ എണ്ണംകൊണ്ട് റെക്കോര്‍ഡിടുകയാണ് ഈ ലോകകപ്പ്.

ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കുന്ന ലോകകപ്പിലെ നാലാമത്തെ മത്സരമാണ് ഇന്നലത്തേത്. പാക്കിസ്ഥാന്‍-ശ്രീലങ്ക, ദക്ഷിണാഫ്രിക്ക-വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക-ബംഗ്ലാദേശ് എന്നീ മത്സരങ്ങളും മഴ കാരണം ഉപേക്ഷിച്ചിരുന്നു. ഇന്ത്യയുടെ അടുത്ത കളി പാക്കിസ്ഥാനെതിരെയാണ്. ഇതിന് മുമ്പ് ശിഖര്‍ ധവാന്‍ ഇല്ലാതെ ഒരു മത്സരം കളിച്ച് നോക്കാനുള്ള അവസരം ഇന്ത്യക്ക് നഷ്ടമായിരിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, News, India, New Zealand, Cricket, World Cup, World, Rain, England, ICC, India vs Newzealand match abandoned without toss