Follow KVARTHA on Google news Follow Us!
ad

നിയമലംഘരുടെ താവളമായി കണ്ണൂര്‍ വിമാനത്താവള പരിസരം: സിസിടിവിയില്‍ കുടുങ്ങിയത് 3000ല്‍ ഏറെപ്പേര്‍

നിയമലംഘകരുടെ താവളമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള Kannur, Kerala, Airport, Mattannur, Case, Police, CCTV, Municipality, bus, Vehicles, Illegal activities hiked near Kannur airport
മട്ടന്നൂര്‍: (www.kvartha.com 14.06.2019) നിയമലംഘകരുടെ താവളമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പരിസരം മാറുന്നു. വിമാനത്താവള നഗരമായ മട്ടന്നൂരിലും പരിസരങ്ങളിലും സിസിടിവി മിഴി തുറന്നിട്ട്ആ റുമാസമായപ്പോള്‍ മൂവായിത്തിലേറെ പേരാണ് കുടുങ്ങിയത്.

Kannur, Kerala, Airport, Mattannur, Case, Police, CCTV, Municipality, bus, Vehicles, Illegal activities hiked near Kannur airport

നിലവില്‍ പ്രതിദിനം ഇരുപതോളം കേസുകളാണ് സിസിടിവി ക്യാമറ വഴി പിടികൂടുന്നത്. ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കുന്നവര്‍, മൂന്ന് പേരുമായി ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍, നമ്പര്‍ പ്ലേറ്റ് മറച്ചു യാത്ര ചെയ്യുന്നവര്‍, വിമാനത്താവള പ്രവേശന കവാടത്തില്‍ നിന്ന് ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ എന്നിവരാണ് പോലിസിന്റെ വലയില്‍ ആകുന്നത്.

സിസിടിവി പ്രവര്‍ത്തനം തുടങ്ങിയ ആദ്യമാസങ്ങളില്‍ പ്രതിദിനം ശരാശരി 20 മുതല്‍ 25 കേസുകള്‍ വരെ ഉണ്ടായിരുന്നു. ജൂണ്‍ മാസം കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് നിയമം ലംഘിക്കുന്നവരെ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്താറാണ് പതിവ്. ഹെല്‍മെറ്റ് ഇല്ലാതെ വണ്ടി ഓടിച്ചവര്‍ക്കും മൂന്ന് പേരെയും കൊണ്ട് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നവരില്‍ നിന്നും ആദ്യം 100 രൂപ പിഴ ഈടാക്കും. ആവര്‍ത്തിച്ചാല്‍ 1000 രൂപ. 1000 രൂപ പിഴ ഈടാക്കിയ മൂന്ന് കേസുകളും സ്‌റ്റേഷനില്‍ ഉണ്ട്.

മൂന്ന് പേരെയും കൊണ്ട് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നത് തുടര്‍ന്നാലും സിഗ്‌നല്‍ ലംഘനം ആവര്‍ത്തിച്ചാലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കും. ബസ് സ്റ്റാന്‍ഡിലും പരിസര പ്രദേശങ്ങളില്‍ നിന്നും മോഷണം പോയ വസ്തുക്കളും ക്യാമറ വഴി കണ്ടെത്തിയിട്ടുണ്ട്.

നഗരസഭയുടേയും പോലിസിന്റെയും നേതൃത്വത്തിലാണ് നഗരത്തില്‍ വിവിധ ഇടങ്ങളില്‍ 29 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്. പോലിസ് സ്‌റ്റേഷനില്‍ പ്രത്യേകം തയാറാക്കിയ കെട്ടിടത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kannur, Kerala, Airport, Mattannur, Case, Police, CCTV, Municipality, bus, Vehicles, Illegal activities hiked near Kannur airport