Follow KVARTHA on Google news Follow Us!
ad

വാഴപ്പഴം കഴിച്ചാലുള്ള ഗുണങ്ങള്‍ ഇതാണ്..

പ്രകൃതി മനുഷ്യന് കനിഞ്ഞു നല്‍കിയ മാന്ത്രിക ഫലം, അതാണ് വാഴപ്പഴം. വളരെയേറെ പോഷകഗുണങ്ങളും സവിഷേതകളുമുണ്ട് വാഴപ്പഴത്തിന്. നമുക്കറിയാമല്ലോ മുറ്റത്തും പറമ്പിലുമെല്ലാം Kochi, News, Kerala, Health
കൊച്ചി: (www.kvartha.com 13.06.2019) പ്രകൃതി മനുഷ്യന് കനിഞ്ഞു നല്‍കിയ മാന്ത്രിക ഫലം, അതാണ് വാഴപ്പഴം. വളരെയേറെ പോഷകഗുണങ്ങളും സവിഷേതകളുമുണ്ട് വാഴപ്പഴത്തിന്. നമുക്കറിയാമല്ലോ മുറ്റത്തും പറമ്പിലുമെല്ലാം വലിയ പരിചരണം ഒന്നും നല്‍കാതെ തന്നെ വാഴപ്പഴം വിളയിച്ചെടുക്കാന്‍ സാധിക്കുമെന്ന കാര്യം. 100 ഗ്രാം പഴം കഴിക്കുമ്പോള്‍ 90 കലോറി ഊര്‍ജം നമുക്ക് ലഭിക്കുമത്രെ.

ഓറഞ്ചിനെയും ആപ്പിളിനെയും പിന്നിലാക്കുന്നതാണ് വാഴപ്പഴത്തിന്റെ ഗുണമെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ? കഴിക്കുന്നതില്‍ വെച്ച് നമ്പര്‍ വണ്‍ ആണിതെന്ന് പറയാതിരിക്കാന്‍ വയ്യ. ആരോഗ്യത്തിന് എന്നും നല്ലതു തന്നെയാണ് ജനപ്രിയമായിട്ടുള്ള ഫലവര്‍ഗമായ വാഴപ്പഴം. ഈ പഴം വളരെ നല്ല നേട്ടങ്ങളാണ് നമ്മുടെ ആരോഗ്യത്തിന് നല്‍കുന്നത്. രുചിയിലും കേമനാണ്.

ധാരാളം പോഷകങ്ങളും വിറ്റാമിനുകളും നാരുകളുമടങ്ങിയിരിക്കുന്നു. കൂടാതെ പൊട്ടാസ്യത്തിന്റെയും പ്രകൃതിദത്തമായ പഞ്ചസാരയുടെയും കലവറ കൂടിയാണ് വാഴപ്പഴം. ഗുണങ്ങളേറെയുള്ള ഈ പഴം നമ്മുടെ ഭക്ഷണക്രമത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന കാര്യം മനസിലായല്ലോ? ഒരു മാസത്തില്‍ പ്രതിദിനം രണ്ട് വാഴപ്പഴം കഴിക്കുകയാണെങ്കില്‍ നമ്മുടെ ശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ഇതൊക്കെയാണ്.

If you eat 2 bananas per day for a month; what happend to your body, Kochi, News, Kerala, Health

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു- നാരുകളടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കും. വാഴപ്പഴത്തില്‍ ധാരാളം നാരുകളടങ്ങിയിരിക്കുന്നു.

പുകവലി നിര്‍ത്താന്‍ സഹായിക്കുന്നു- ധാതുക്കളായ പൊട്ടാസ്യത്തിന്റെയും വിറ്റാമിനുകളുടെയും മഗ്നീഷ്യത്തിന്റെയും സാന്നിധ്യം ഈ പഴത്തിലുള്ളതിനാല്‍ തന്നെ നമ്മുടെ ശരീരത്തിലുള്ള നികോട്ടിനെ പുറംന്തള്ളുന്നു.

അമിതഭാരം ഇല്ലാതാക്കുന്നു- വാഴപ്പഴവും ഒപ്പം പാലും കഴിക്കുന്നത് നമ്മുടെ ശരീരത്തിലുള്ള അമിതഭാരം കുറയ്ക്കുന്നു.

രക്തസമ്മര്‍ദ്ദത്തെ ക്രമപ്പെടുത്തുന്നു- ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടുമ്പോഴാണ് രക്തസമ്മര്‍ദം കൂടുന്നത്‌. പഴത്തില്‍ ഉപ്പിന്റെ അംശം വളരെ കുറവാണ് കൂടാതെ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലുമാണ്. അതില്‍ തന്നെ രക്തസമ്മര്‍ദ്ദത്തെ ക്രമപ്പെടുത്താന്‍ വാഴപ്പഴം സഹായിക്കുന്നു.

ഉര്‍ജസ്വലത നിലനിര്‍ത്തുവാനും ഉന്മേഷത്തോടെ തുടരുവാനും സഹായിക്കുന്നു- വാഴപ്പഴത്തിന്റെ കൂടെ അല്‍പം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ഉന്മേഷമുണ്ടാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: If you eat 2 bananas per day for a month; what happend to your body, Kochi, News, Kerala, Health