Follow KVARTHA on Google news Follow Us!
ad

കാര്‍ട്ടൂണിന് നൂറുവയസ്സ്; ആഘോഷമായി ഒരു കാര്‍ട്ടൂണ്‍ സമര്‍പ്പണം, ചിരിയും ചിന്തയും വരച്ച് ഹസന്‍ മാഷ് പടിയിറങ്ങി, സര്‍ക്കാര്‍ സ്‌കൂളിലെ ചിത്രകലാ അധ്യാപകന്റെ വേറിട്ട വിരമിക്കല്‍ ചടങ്ങ്

കാര്‍ട്ടൂണ്‍ പിറന്നതിന്റെ നൂറാം വാര്‍ഷികത്തില്‍ സര്‍ക്കാര്‍ സ്‌കൂളിലെ ചിത്രകലാ അധ്യാപകന്റെ വിരമിക്കല്‍ ചടങ്ങ് News, Kerala, Idukki, Cartoon, school, Anniversary, Students, Drawings, Hundred Years Of Kerala Cartoons; Cartoonists Offers Hundred Cartoons To A Govt School
മൂവാറ്റുപുഴ: (www.kvartha.com 30.06.2019) കാര്‍ട്ടൂണ്‍ പിറന്നതിന്റെ നൂറാം വാര്‍ഷികത്തില്‍ സര്‍ക്കാര്‍ സ്‌കൂളിലെ ചിത്രകലാ അധ്യാപകന്റെ വിരമിക്കല്‍ ചടങ്ങ് വേറിട്ടതായി. കൂട്ടുകാര്‍ക്കൊപ്പം സ്‌കൂള്‍ മതിലില്‍ കുട്ടികളുടെ ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ വരച്ചാണ ചിത്രകലാ അധ്യാപകന്‍ ജോലിയില്‍ നിന്ന് വിരമിച്ചത്. പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ കെ.എം.ഹസനാണ് സ്‌കൂള്‍ മതിലുകള്‍ അതിമനോഹരമായി പെയിന്റ് ചെയ്ത് അധ്യാപക ജോലിയില്‍ നിന്ന് വിരമിക്കുന്നത്. കുട്ടികളുടെ പ്രിയ കഥാപാത്രങ്ങളായ മായാവിയും കൂട്ടൂസനും ബോബനും മോളിയും തുടങ്ങി മലയാളത്തിലെ ആനുകാലികങ്ങളിലെ പഴയതും പുതിയതുമായ മുഴുവന്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെയും ഇവിടെ വരച്ച് ചേര്‍ത്തു.


അധ്യാപകനെ സഹായിക്കാന്‍ സുഹൃത്തുക്കളും അധ്യാപകരുമായി ഒട്ടേറെ കാര്‍ട്ടൂണിസ്റ്റുകളും ഒപ്പമുണ്ടായിരുന്നു.പേഴയ്ക്കാപ്പിള്ളി സ്വദേശി കൂടിയാണ് ഹസന്‍. 1919 ഒക്ടോബറില്‍ 'വിദൂഷകന്‍' മാസികയുടെ അഞ്ചാം ലക്കത്തിലാണ് ആദ്യ മലയാള കാര്‍ട്ടൂണ്‍ 'മഹാക്ഷാമദേവത' അച്ചടിച്ചു വന്നത്. ഇതിനെ അനുസ്മരിപ്പിക്കുന്ന കാര്‍ട്ടൂണും സ്‌കൂള്‍ മതിലില്‍ ഒരുക്കിയിട്ടുണ്ട്.

ജൂണ്‍ 30ന് സര്‍വീസില്‍ നിന്ന് പിരിയുന്ന കെ.എം.ഹസന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌കൂളില്‍ ഇതിനു മുന്‍പും കാര്‍ട്ടൂണ്‍ സമര്‍പ്പണവും തത്സമയ കാരിക്കേച്ചര്‍ രചനയും സംഘടിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.


മൂവാറ്റുപുഴയിലെ പല സ്‌കൂളുകളുടെയും ചുമരുകള്‍ ചിത്രങ്ങള്‍ വരച്ച് ശിശു സൗഹൃദമാക്കാന്‍ നേതൃത്വം നല്‍കിയതും ഹസനായിരുന്നു. ഹസനുള്ള യാത്രയയപ്പ് കാര്‍ട്ടൂണ്‍ സമര്‍പ്പണത്തോടെയാകണമെന്ന സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ആഗ്രഹമാണ് സ്‌കൂള്‍ മതിലുകളില്‍ യാഥാര്‍ഥ്യമായത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Idukki, Cartoon, school, Anniversary, Students, Drawings, Hundred Years Of Kerala Cartoons; Cartoonists Offers Hundred Cartoons To A Govt School