സൗദിയിലെ വിമാനത്താവളത്തില്‍ ഹൂതികളുടെ മിസൈല്‍ പതിച്ചു; 26 പേര്‍ക്ക് പരിക്ക്, പരിക്കേറ്റവരില്‍ സൗദി, ഇന്ത്യ, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളും

സൗദിയിലെ വിമാനത്താവളത്തില്‍ ഹൂതികളുടെ മിസൈല്‍ പതിച്ചു; 26 പേര്‍ക്ക് പരിക്ക്, പരിക്കേറ്റവരില്‍ സൗദി, ഇന്ത്യ, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളും

റിയാദ്:(www.kvartha.com 12/06/2019) സൗദിയിലെ വിമാനത്താവളത്തില്‍ ഹൂതികളുടെ മിസൈല്‍ പതിച്ചു. സൗദിയുടെ തെക്ക് ഭാഗത്തുള്ള അബഹ എയര്‍പോര്‍ട്ടിന്റെ അറൈവല്‍ ടെര്‍മിനലിലാണ് ബുധനാഴ്ച പുലര്‍ച്ചെ 2.21 ന് യമന്‍ തീവ്രവാദികളായ ഹൂതികളുടെ മിസൈല്‍ വന്നുവീണത്. സംഭവത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റു.

സൗദി, ഇന്ത്യ, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് സ്ത്രീകള്‍ക്കും സൗദികളായ രണ്ടു കുട്ടികള്‍ക്കുമുള്‍പ്പെടെ 26 പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിസൈല്‍ പതിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തിന് ചില കേടുപാടുകള്‍ സംഭവിച്ചതായി സഖ്യ സേന വക്താവ് കേണല്‍ ജനറല്‍ തുര്‍ക്കി മാലിക്കി വ്യക്തമാക്കി.

News, Riyadh, Saudi Arabia, Gulf, Injured,Hospital,Houthi missile strike on Saudi Arabia's Abha airport wounds 26


ഹൂതികള്‍ വിട്ട മിസൈല്‍ ഏത് താരത്തിലുള്ളതാണെന്ന് സുരക്ഷാ വിഭാഗം പരിശോധിച്ചുവരികയാണ്. അതേസമയം, അബഹ ലക്ഷ്യമാക്കി വിട്ടത് ക്രൂസ് മിസൈലാണെന്നും തങ്ങള്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ഹൂതികള്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. സാധാരണ പൗരന്മാരെ ലക്ഷ്യമാക്കി അക്രമം അഴിച്ചുവിടുന്ന ഹൂതികളുടെ ഈ നടപടി കടുത്ത യുദ്ധ കുറ്റമായി ഗണിക്കപ്പെടും.

ഹൂതികള്‍ക്ക് പുതിയ തരം ആയുധങ്ങള്‍ ഇറാന്‍ നല്‍കുന്നുവെന്നും അതിര്‍ത്തി കടന്നുള്ള ഭീകരവാദപ്രവര്‍ത്തനത്തിന് ഇറാന്‍ നേതൃത്വം വഹിക്കുന്നുവെന്നതിനും ശക്തമായ തെളിവാണ് ഈ അക്രമമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷ വളരെ പ്രധാനമാണ്. ഹൂതികളുടെ ഈ കിരാതമായ നടപടിക്കെതിരെ ശക്തമായ പ്രതികരണം ഉടന്‍ ഉണ്ടാവുമെന്ന് സഖ്യ സേന വക്താവ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Riyadh, Saudi Arabia, Gulf, Injured,Hospital,Houthi missile strike on Saudi Arabia's Abha airport wounds 26
ad