Follow KVARTHA on Google news Follow Us!
ad

ഒരുമിച്ച് വാങ്ങിയ മദ്യം ഒറ്റയ്ക്ക് തീര്‍ത്തു, യുവാവിനെ തലക്കടിച്ച് കൊന്നു; ഒടുവില്‍ കുറ്റം സമ്മതിച്ച് അയല്‍വാസി, എറണാകുളത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്

Kerala, News, Kochi, Ernakulam, Murder, Case, Youth, Police, Accused, Got more evidence against neighbour in youth's murder case in Ernakulam.
കൊച്ചി: (www.kvartha.com 23.06.2019) എറണാകുളത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വലിയ വഴിത്തിരിവ്. പ്രസാദിന്റെ കൊലപാതകം നടത്തിയത് വീട്ടുടമ സജീവന്‍ തന്നെയെന്ന് കുറ്റസമ്മതമൊഴി നല്‍കി. മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ന് കാരണം. മരിച്ച പ്രസാദും പ്രതി സജീവനും ചേര്‍ന്ന് വാങ്ങിയ മദ്യം പ്രസാദ് ഒറ്റയ്ക്ക് കുടിച്ച് തീര്‍ത്തതോടെ തര്‍ക്കം ആരംഭിച്ചു. തുടര്‍ന്നാണ് കൊല നടത്തിയത്. സജീവന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

നേരത്തെ സജീവന്‍ പരസ്പര വിരുദ്ധ മൊഴികള്‍ നല്‍കിയിരുന്നതിനാലാണ് വീണ്ടും ചോദ്യം ചെയ്തത്. ഇതോടെയാണ് സജീവന്‍ കുറ്റം സമ്മതിച്ചത്. തര്‍ക്കത്തിനൊടുവില്‍ എയര്‍ഗണ്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി സമ്മതിച്ചു. സജീവന്റെ കോഴിഫാമിലെ ജോലിക്കാരന്‍ കൂടിയാണ് സജീവന്‍.


ശനിയാഴ്ച്ച രാവിലെയാണ് കാക്കൂച്ചിറ സജീവന്റെ വീടിന്റെ ടെറസില്‍ അയല്‍വാസിയായ പ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രസാദിന്റെ മൃതശരീരത്തിനടുത്ത് നിന്ന് തകര്‍ന്ന നിലയില്‍ എയര്‍ഗണും കണ്ടെത്തിയിരുന്നു. മരിച്ച പ്രസാദിന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറിയ നിലയിലുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: Kerala, News, Kochi, Ernakulam, Murder, Case, Youth, Police, Accused, Got more evidence against neighbour in youth's murder case in Ernakulam.
< !- START disable copy paste -->