Follow KVARTHA on Google news Follow Us!
ad

ഖത്വറിന് ലോകകപ്പ് വേദി അനുവദിച്ചതില്‍ അഴിമതിയെന്ന്; യുവേഫ മുന്‍ പ്രസിഡന്റും ഇതിഹാസതാരവുമായ മൈക്കല്‍ പ്ലാറ്റിനി അറസ്റ്റില്‍

2022ലെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്താന്‍ ഖത്വറിന് വേദി അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന News, World, Arrest, Investigates,
വാഷിംഗ്ടണ്‍:(www.kvartha.com 18/06/2019) 2022ലെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്താന്‍ ഖത്വറിന് വേദി അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് യുവേഫ മുന്‍ പ്രസിഡന്റും ഇതിഹാസതാരവുമായ മൈക്കല്‍ പ്ലാറ്റിനിയെ അറസ്റ്റ് ചെയ്തു. ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസമായ മൈക്കല്‍ പ്ലാറ്റിനി 2015 വരെ യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (യുവേഫ) പ്രസിഡന്റായിരുന്ന കാലത്ത് ഖത്തറിന് ലോകകപ്പ് വേദി ലഭിക്കാന്‍ അനധികൃതമായി ഇടപെട്ടുവെന്നാണ് ആരോപണമുയര്‍ന്നത്.

News, World, Arrest, Investigates, Former UEFA President Michel Platini Arrested Over Awarding of 2022 FIFA World Cup to Qatar

ഫ്രഞ്ച് അഴിമതി വിരുദ്ധ വിഭാഗമാണ് പ്ലാറ്റിനിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ താന്‍ ഒരു തരത്തിലുമുള്ള അഴിമതിയോ അനധികൃതമായ ഇടപെടലോ നടത്തിയിട്ടില്ലെന്നാണ് പ്ലാറ്റിനിയുടെ വിശദീകരണം. അമേരിക്ക, ആസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ലോകകപ്പ് മത്സരങ്ങളുടെ വേദി ഖത്തര്‍ സ്വന്തമാക്കിയത്. 2010ലാണ് 2022ലെ ലോകകപ്പ് വേദി ഖത്വര്‍ സ്വന്തമാക്കിയത്. മുന്‍ ഫ്രഞ്ച് ടീമിന്റെ മിഡ് ഫീല്‍ഡറും മൂന്ന് തവണ മികച്ച ഫുട്‌ബോളര്‍ക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം നേടിയ താരവുമാണ് പ്ലാറ്റിനി.

2018ലും 2022ലും ലോകകപ്പ് വേദി അനുവദിച്ചതില്‍ അഴിമതി നടന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണം നടത്തിയ സംഘം 2017ല്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ അധ്യക്ഷന്‍ സെപ് ബ്ലാറ്ററെ ചോദ്യം ചെയ്തിരുന്നു. ഖത്വറിന് ലോകകപ്പ് വേദി അനുവദിക്കുന്നതില്‍ അന്നത്തെ യുവേഫ പ്രസിഡന്റായിരുന്ന മിഷേല്‍ പ്ലാറ്റിനി ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് ഫ്രഞ്ച് അന്വേഷണ മാധ്യമമായ മീഡിയാപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖത്വറിന് ലോകകപ്പ് വേദി നല്‍കിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന അവരുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് അന്വേഷണം തുടങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, World, Arrest, Investigates, Former UEFA President Michel Platini Arrested Over Awarding of 2022 FIFA World Cup to Qatar