» » » » » » » » » പുതുച്ചേരി മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ആര്‍ വി ജാനകിരാമന്‍ അന്തരിച്ചു

പുതുച്ചേരി: (www.kvartha.com 10.06.2019) പുതുച്ചേരി മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ആര്‍.വി ജാനകിരാമന്‍(79) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ മൃതദേഹം വസതിയായ ആമ്പൂര്‍ സലായില്‍ എത്തിക്കും. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അലത്തൂരിനടുത്ത് മാരക്കാനത്ത് നടക്കും. ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. എല്ലാവിധ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌ക്കാരചടങ്ങ്.

Former Puducherry Chief Minister R.V. Janakiraman passes away, News, Politics, Dead, Obituary, Hospital, Treatment, National

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ പിഎയായിരിക്കെയാണ് ജാനകിരാമനെ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ അദ്ദേഹം പുതുച്ചേരിയിലേക്ക് നിയോഗിച്ചത്. ഏറെക്കാലം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നെല്ലിത്തോപ് മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി അഞ്ച് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1996 ലാണ് അദ്ദേഹം മുഖ്യമന്ത്രിയായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Former Puducherry Chief Minister R.V. Janakiraman passes away, News, Politics, Dead, Obituary, Hospital, Treatment, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal