Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ വ്യാജ ചിട്ടി തട്ടിപ്പ്: സ്വകാര്യ ചിട്ടിക്കമ്പനിയായ ധനകോടിയുടെ പേരുപയോഗിച്ച് തട്ടിയെടുത്തത് അരക്കോടിയിലേറെ രൂപ, മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍, ബ്രാഞ്ച് മാനേജറുള്‍പ്പെടെ രണ്ടു വനിതാ ജീവനക്കാരികള്‍ക്കെതിരെ കേസ്

സ്വകാര്യ ചിട്ടിക്കമ്പനിയായ ധനകോടിയുടെ ലേബലുപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ മുന്‍ ജീവനക്കാരന്‍ അറസ്റ്റിലായി. തട്ടിപ്പുമായി Kannur, Kerala, News, Scam, Arrested, Case, Wayanad, Fake Chitty scam in Kannur, Former employee arrested.
കണ്ണൂര്‍: (www.kvartha.com 29.06.2019) സ്വകാര്യ ചിട്ടിക്കമ്പനിയായ ധനകോടിയുടെ  ലേബലുപയോഗിച്ച്  ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ മുന്‍ ജീവനക്കാരന്‍ അറസ്റ്റിലായി. തട്ടിപ്പുമായി ബന്ധമുള്ള ബ്രാഞ്ച് മാനേജറുള്‍പ്പെടെ രണ്ടു വനിതാ ജീവനക്കാരികള്‍ക്കെതിര കണ്ണൂര്‍ ടൗണ്‍ പോലിസ് കേസെടുത്തു. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകോടി ചിറ്റ്‌സ് ഫണ്ടിന്റെ കണ്ണൂര്‍ തളാപ്പ് ശാഖയിലെ മുന്‍ കലക്ഷന്‍ ഏജന്റ്, കുടിയാന്മല സ്വദേശി അമിത് കുമാറിനെയാണ് കണ്ണൂര്‍ ഡിവൈ.എസ്.പിയുടെ നിര്‍ദേശാനുസരണം ടൗണ്‍ സി.ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, എസ്.ഐ ബാബു മോന്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ശാഖാ മനേജര്‍ ശ്രീജ, കാഷ്യര്‍ റീന എന്നിവര്‍ക്കെതിരെയുമാണ് നിലവില്‍ കേസെടുത്തത്. ഇരുവരും ഒളിവിലാണെന്നു പോലിസ് പറഞ്ഞു.

ധനകോടി ചിറ്റ്‌സ് മാനേജിങ് ഡയറക്ടര്‍ യോഹന്നാന്റെ പരാതിയിലാണ് നടപടി എടുത്തത്. അമിത് കുമാറിന്റെ നേതൃത്വത്തില്‍ ധനകോടി ചിട്ടിയില്‍ ചേര്‍ന്ന ചിറ്റാളന്മാരുടെ സമാന പേരുകളുള്ളവരെ കണ്ടെത്തി ചിട്ടിയില്‍ ചേര്‍ത്തു സമാന്തര ചിട്ടി നടത്തിയായിരുന്നു തട്ടിപ്പ്. ധനകോടിയുടെ പാസ്ബുക്ക് ഇവര്‍ക്ക് നല്‍കി പണമിടപാട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. യഥാര്‍ഥ ചിട്ടിയില്‍ ചേര്‍ന്നവരുടെ പേരുകള്‍ സമാനമായതിനാല്‍ സമാന്തര ചിട്ടിയെ കുറിച്ച് ആദ്യമൊന്നും മാനേജ്‌മെന്റിനു വിവരം ലഭിച്ചില്ല.

യഥാര്‍ഥ ചിട്ടികളില്‍ ചേര്‍ന്ന ചിലരുടെ പണം ഓഫിസില്‍ അടയ്ക്കാതെ തിരിമറി നടത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നു കമ്പനി ഓഡിറ്റിങ് നടത്തിയപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. സമാന്തര ചിട്ടിയിലൂടെ മൂവര്‍ സംഘം കമ്പനിക്കു ലഭിക്കേണ്ടിയിരുന്ന 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണു പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. കമ്പനിയുടെ ചെക്ക് ഉപയോഗിച്ചു സമാന്തര ചിട്ടിയില്‍ ചേര്‍ന്നവര്‍ക്കു കമ്പനി പണം നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. അമിത് കുമാറിന്റെ പക്കല്‍ നിന്നു സമാന്തര ചിട്ടിയുടെ കളക്ഷന്‍ പുസ്തകങ്ങള്‍ ഉള്‍പ്പെടെ പോലിസ് പിടിച്ചെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Kerala, News, Scam, Arrested, Case, Wayanad, Fake Chitty scam in Kannur, Former employee arrested.