» » » » » » » » രാജഗിരിയില്‍ കാട്ടാന നായാട്ടുകാരുടെ വെടിയേറ്റു മരിച്ചു

പയ്യാവൂര്‍: (www.kvartha.com 17.06.2019) കാട്ടാനശല്യം കൊണ്ടു പൊറുതിമുട്ടിയ മലയോര പ്രദേശമായ ചെറുപുഴയ്ക്കടുത്ത രാജഗിരി ചേന്നാട്ട്കൊല്ലിയിലെ സ്വകാര്യ കൃഷിയിടത്തില്‍ 12 വയസ് തോന്നിക്കുന്ന കാട്ടാനയെ വെടിയേറ്റു ചെരിഞ്ഞ നിലയില്‍. കേരള-കര്‍ണാടക വനാതിര്‍ത്തിയിലെ കൃഷിയിടത്തിലാണ് ആനയെ കണ്ടെത്തിയത്. നേരത്തെ കൃഷിയിടത്തില്‍ കൂട്ടമായെത്തിയ ആനകള്‍ വാഴ, കമുക് തുടങ്ങിയ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. കാര്‍ഷിക വിളനാശവും, ആനപ്പിണ്ടങ്ങളുടെ പഴക്കവും നോക്കിയാല്‍ ദിവസങ്ങളായി കാട്ടാനകള്‍ ഇവിടെ തമ്പടിച്ചിരുന്നതായി സംശയിക്കുന്നുണ്ട്.

നെറ്റിയില്‍ വെടിയേറ്റതെന്ന് സംശയിക്കത്തക്ക ദ്വാരവും ചോര പടര്‍ന്നതും വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജഡം ഇന്‍ക്വസ്റ്റ് നടത്തി. ചെറുപുഴ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ വന്യമൃഗശല്യത്തിന് പരിഹാരമാവേണ്ട ഇലക്ട്രിക് ഫെന്‍സിംഗ് ബാറ്ററി തകരാറയതു കൊണ്ടോ മറ്റോ ദിവസങ്ങളായി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

കാട്ടാന ശല്ല്യം പരിഹരിക്കുന്നതിനായി കര്‍ഷകരുടെ ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ടായിട്ടും ശാശ്വതപരിഹാരത്തിനായി യാതൊരുനടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നത് ഒരു വശത്ത് നില്‍ക്കുമ്പോള്‍ കര്‍ണാടക വനത്തില്‍ നായാട്ടു സംഘങ്ങള്‍  വിഹരിക്കുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Elephant, Farmers, Police, Elephant shot dead in Rajagiri
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal