ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട നിര്‍ണായക ദൃക്സാക്ഷിമൊഴി പുറത്ത്; അപകടം നടന്നപ്പോള്‍ വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍, ബാലഭാസ്‌കര്‍ പിന്‍സീറ്റിന് ഇടയില്‍ ബോധരഹിതനായി കിടക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തല്‍

തൃശൂര്‍: (www.kvartha.com 10.06.2019) വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട നിര്‍ണായകമായ ദൃക്സാക്ഷിമൊഴി പുറത്ത്. അപകടം നടന്നപ്പോള്‍ വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ ആയിരുന്നുവെന്നും ബാലഭാസ്‌കര്‍ പിന്‍സീറ്റിന് ഇടയില്‍ ബോധരഹിതനായി കിടക്കുകയായിരുന്നുവെന്നും ദൃക്സാക്ഷിയായ വര്‍ക്കല സ്വദേശി നന്ദു വെളിപ്പെടുത്തുന്നു.

പ്രവാസിയായ സഹോദരനെ കൂട്ടാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പോയി തിരികെ വരുമ്പോഴാണ് ഒരു ഇന്നോവ കാര്‍ മരത്തില്‍ ഇടിച്ച് നില്‍ക്കുന്നത് കാണുന്നത്. ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നു. ഉടന്‍ തന്നെ വാഹനം നിര്‍ത്തി താനും സഹോദരനും അവിടേയ്ക്ക് ഓടിയെത്തുകയായിരുന്നു.

Doubts raised about violinist Balabhaskar's death?, Thrissur, News, Accidental Death, Trending, Car, Kerala

ആദ്യം കണ്ടത് കുഞ്ഞ് ചോരയില്‍ കുളിച്ചുകിടക്കുന്ന കാഴ്ചയായിരുന്നു. തളരാതെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ഓടിവന്നപ്പോള്‍ ബാക്ക് സീറ്റില്‍ ഒരാള്‍ രണ്ട് സീറ്റുകള്‍ക്ക് ഇടയില്‍ കിടക്കുന്നത് കണ്ടു.

പിന്നീട് മുന്നോട്ട് നോക്കിയപ്പോഴാണ് ലക്ഷ്മിയെ കാണുന്നത്. ലക്ഷ്മി സീറ്റ് ബെല്‍റ്റ് ഇട്ടിട്ടുണ്ടായിരുന്നു. അവരെ രക്ഷിക്കാനായി കാറിന്റെ ഗ്ലാസ് പൊട്ടിച്ച് അതിലൂടെ കയ്യിട്ട് ലോക്ക് മാറ്റി ഡോര്‍ തുറന്ന് കുഞ്ഞിനെ എടുത്തു. അപ്പോഴേയ്ക്കും ഹൈവേയില്‍ നൈറ്റ് പട്രോളിങിന് നിന്ന പോലീസുകാരനെത്തി കുഞ്ഞിനെ വണ്ടിയില്‍ കയറ്റികൊണ്ടുപോയി.

പിന്‍സീറ്റിനടിയില്‍ ബോധരഹിതനായി കിടക്കുകയായിരുന്നു ബാലഭാസ്‌കര്‍. താന്‍ എത്തുമ്പോള്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടില്ലായിരുന്നുവെന്നും നന്ദു പറഞ്ഞു.

നല്ല വണ്ണമുള്ളയാളായിരുന്നു വണ്ടി ഓടിച്ചിരുന്നത്. ടീ ഷര്‍ട്ടും ബര്‍മുഡയുമായിരുന്നു വേഷം. അയാള്‍ക്ക് ബോധം ഉണ്ടായിരുന്നു. അയാളോട് താന്‍ സംസാരിച്ചിരുന്നുവെന്നും നന്ദു പറയുന്നു. 'കാല് എടുത്തുമാറ്റണം, വേദനിക്കുന്നു. പുറത്തേയ്ക്ക് ഇറങ്ങാന്‍ കഴിയുന്നില്ല. 'എന്നാണ് അയാള്‍ പറഞ്ഞത്. എന്നാല്‍, ബാലഭാസ്‌കര്‍ക്ക് അനക്കം ഉണ്ടായിരുന്നില്ല.

ഡ്രൈവറുടെ സീറ്റ് ബെല്‍റ്റ് മാറ്റി ചാരിയിരുന്ന സീറ്റ് പുറകിലേയ്ക്ക് നീക്കി. ഇടതുസൈഡിലെ ഡോര്‍ വഴിയാണ് അയാളെ പുറത്തേയ്ക്ക് എടുത്തത്. ജുബ്ബ പോലുള്ള വസ്ത്രമാണ് ബാലഭാസ്‌കര്‍ ധരിച്ചിരുന്നതെന്നും നന്ദു പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Doubts raised about violinist Balabhaskar's death?, Thrissur, News, Accidental Death, Trending, Car, Kerala.
Previous Post Next Post