Follow KVARTHA on Google news Follow Us!
ad

കേരളത്തില്‍ നിന്നും ദേശീയ മുസ്ലീമിനുശേഷം ദേശീയ ക്രിസ്ത്യനും എത്തുമോ? 23 വര്‍ഷമായി ആര്‍ എസ് എസുമായി ബന്ധമുണ്ടെന്ന് ജേക്കബ് തോമസ്; ബി ജെ പി നേതാക്കളുമായി പാര്‍ട്ടിയില്‍ ചേരുന്നതിനായി ചര്‍ച്ച നടത്തി; ആര്‍ എസ് എസിനെതിരെയുള്ള തെറ്റിദ്ധാരണ നീക്കാന്‍ ശ്രമിക്കുമെന്നും മുന്‍ വിജിലന്‍സ് ഡയറക്ടര്‍

കേരളത്തില്‍ നിന്നും ദേശീയ മുസ്ലീമിനുശേഷം ദേശീയ ക്രിസ്ത്യനും എത്തുമോ Thiruvananthapuram, News, Politics, Religion, BJP, Muslim, Meeting, Kerala,
തിരുവനന്തപുരം: (www.kvartha.com 29.06.2019) കേരളത്തില്‍ നിന്നും ദേശീയ മുസ്ലീമിനുശേഷം ദേശീയ  ക്രിസ്ത്യനും എത്തുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലത്തോളമായി താന്‍ ആര്‍.എസ്.എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന വെളിപ്പെടുത്തലുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് രംഗത്തെത്തിയതോടെയാണ് ഈ ചോദ്യം ഉയര്‍ന്നുവന്നത്.

കഴിഞ്ഞദിവസം ബി ജെ പിയില്‍ ചേര്‍ന്ന എ പി അബ്ദുള്ളക്കുട്ടി താന്‍ ഇനിമുതല്‍ ദേശീയ മുസ്ലീമായിരിക്കുമെന്ന് വെളിപ്പെടുത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട ജേക്കബ് തോമസും ബി ജെ പിയില്‍ ചേരാനൊരുങ്ങുന്നത്. ഇതിന്റെ വാര്‍ത്ത പുറത്തുവന്നതോടെയാണ് കേരളത്തില്‍ നിന്നും ദേശീയ ക്രിസ്ത്യന്‍ എത്തിയെന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുന്നത്.

DGP Jacob Thomas hints at joining BJP, Thiruvananthapuram, News, Politics, Religion, BJP, Muslim, Meeting, Kerala

ആര്‍.എസ്.എസ് എന്ന് കേള്‍ക്കുമ്പോള്‍ കേരളത്തിലെ ചിലര്‍ക്ക് തൊട്ടുകൂടായ്മയാണെന്നും ഇത് പരിഹരിക്കാനായി പ്രവര്‍ത്തിക്കുമെന്നും ജേക്കബ് തോമസ് അറിയിച്ചു. സംസ്ഥാനത്തെ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാക്കളാണ് ഇദ്ദേഹത്തിന്റെ ബി.ജെ.പി പ്രവേശനത്തിന് ചുക്കാന്‍ പിടിക്കുന്നത് . ഡെല്‍ഹിയിലെത്തി ആര്‍.എസ്.എസ് നേതാക്കളെ ജേക്കബ് തോമസ് കണ്ടിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ എന്‍.ജി.ഒയാണ് ആര്‍.എസ്.എസ് എന്നു പറഞ്ഞ ജേക്കബ് തോമസ് 1996ല്‍ മൈസൂരിലെ ഒരു സ്‌കൂളില്‍ വച്ചാണ് ആര്‍.എസ്.എസുമായുള്ള ബന്ധം തുടങ്ങിയതെന്നും വ്യക്തമാക്കുന്നു. ആര്‍.എസ്.എസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല, മറിച്ച് ഒരു കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖ പരിപാടിയിലാണ് ജേക്കബ് തോമസിന്റെ തുറന്ന് പറച്ചില്‍.

എന്നാല്‍ താന്‍ സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്ന ആളല്ലെന്നും ജേക്കബ് തോമസ് വിശദീകരിക്കുന്നു. അങ്ങനെ എന്തെങ്കിലും ആഗ്രഹമുണ്ടായിരുന്നെങ്കില്‍ താന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്തുനില്‍ക്കുമായിരുന്നു. പിണറായിയുമായി അടുത്ത് നിന്നാല്‍ സ്ഥാനമാനങ്ങള്‍ കിട്ടുമെന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഇവിടെയുണ്ട്. അത്തരത്തില്‍ നിരവധി ഉദ്യോഗസ്ഥരെ എനിക്ക് അറിയാം. എന്നാല്‍ താനും പിണറായിയുമായി തെറ്റിയിട്ടില്ലെന്നും അദ്ദേഹവുമായി നല്ല ബന്ധമാണുള്ളതെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

ടി.പി.സെന്‍കുമാറിനു പിന്നാലെയാണ് ജേക്കബ് തോമസും ബി ജെ പിയിലേക്ക് എത്തുന്നത്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശ പ്രകാരം ഡെല്‍ഹിയിലെത്തി ജേക്കബ് തോമസ് ആര്‍.എസ്.എസ് നേതാക്കളുമായി പ്രാഥമിക ചര്‍ച്ച നടത്തിെയങ്കിലും സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളാരും ഇക്കാര്യം അറിഞ്ഞിട്ടില്ല.

സര്‍വീസില്‍ നിന്നു സസ്‌പെന്‍ഷനിലായ ജേക്കബ് തോമസ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്നു ട്വിന്റി-ട്വിന്റി സ്ഥാനാര്‍ഥിയാക്കുന്നതിനായി സ്വയം വിരമിക്കലിനു അപേക്ഷിച്ചെങ്കിലും സര്‍ക്കാര്‍ ഫയല്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനു കൈമാറിയിട്ടില്ല. കേസുകളുടെ പൂര്‍ണ വിവരം ഡി.ജി.പിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതു കൂടി ലഭിച്ച ശേഷമേ കേന്ദ്ര സര്‍ക്കാരിനു കൈമാറുകയുള്ളൂ.

സര്‍ക്കാര്‍ അനുവാദമില്ലാതെ സര്‍വീസ് സ്റ്റോറിയെഴുതി ഔദ്യോഗിക രഹസ്യങ്ങള്‍ വെള്ളപ്പെടുത്തിയതിനും സര്‍ക്കാരിനെ വിമര്‍ശിച്ചതിനുമായിരുന്നു സസ്‌പെന്‍ഷന്‍. സംസ്ഥാന സര്‍വീസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സസ്‌പെന്‍ഷന്‍ കിട്ടിയ പോലീസ് ഉദ്യോഗസ്ഥനും ജേക്കബ് തോമസാണ്. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഡി ജി പി യായ ജേക്കബ് തോമസിനു 2021 വരെ സര്‍വീസ് കാലാവധിയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: DGP Jacob Thomas hints at joining BJP, Thiruvananthapuram, News, Politics, Religion, BJP, Muslim, Meeting, Kerala.