Follow KVARTHA on Google news Follow Us!
ad

ഒടുവില്‍ കുറ്റസമ്മതം നടത്തി ല്ലേ..; ശബരിമലയില്‍ യുവതികളെ കയറ്റാനുള്ള തത്രപ്പാട് പാരയായി, പരമ്പരാഗത വോട്ടുകള്‍ പോലും അയ്യപ്പന്‍ കൊണ്ടുപോയതായി സിപിഎം വിലയിരുത്തല്‍, സുപ്രീംകോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ തീവ്രനിലപാട് തുടരേണ്ടെന്നും പാര്‍ട്ടി തീരുമാനം

ശബരിമലയില്‍ യുവതികളെ കയറ്റാന്‍ കാണിച്ച വ്യഗ്രത തെരഞ്ഞെടുപ്പില്‍ പാരയായി എന്ന് സിപിഎംNews, Thiruvananthapuram, Kerala, CPM, Sabarimala,
തിരുവനന്തപുരം:(www.kvartha.com 11/06/2019) ശബരിമലയില്‍ യുവതികളെ കയറ്റാന്‍ കാണിച്ച വ്യഗ്രത തെരഞ്ഞെടുപ്പില്‍ പാരയായി എന്ന് സിപിഎം തിരിച്ചറിയുന്നു. പരമ്പരാഗതമായി സിപിഎമ്മിന് ലഭിച്ചുകൊണ്ടിരുന്ന വോട്ടുകള്‍ പോലും അയ്യപ്പന്‍ കൊണ്ടുപോയതായാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇതേ തുടര്‍ന്ന് ശബരിമല യുവതീപ്രവേശനവിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ തീവ്രനിലപാട് തുടരേണ്ടെന്നാണ് തീരുമാനം.

News, Thiruvananthapuram, Kerala, CPM, Sabarimala, CPM decide to step back from Sabarimala policy

വിശ്വാസികള്‍ക്കിടയില്‍ തെറ്റിധാരണ പരത്താന്‍ സര്‍ക്കാര്‍ നിലപാട് കാരണമായെന്നും വിമര്‍ശനമുയര്‍ന്നു. ഇതുമാറ്റിയെടുക്കാന്‍ നേരിട്ട് ജനങ്ങളിലേക്കിറങ്ങും. അവരോട് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനാണ് നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് പിന്നാലെയാണ് ശബരിമല വിധി നടപ്പാക്കിയതിലെ വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.

സിപിഎം സംസ്ഥാന - കേന്ദ്ര നേതൃത്വങ്ങള്‍ തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയുടെ കാര്യത്തില്‍ പുനരാലോചനയിലെത്തിയത്. ശബരിമല പ്രശ്‌നം ലിംഗനീതിയുടേതാണ് എന്ന നിലപാടില്‍ മാറ്റമില്ല. എന്നാല്‍ കോടതി വിധി നടപ്പാക്കുന്നതിന് ഇനി ആവേശമുണ്ടാകില്ല.

മലകയറാന്‍ സംരക്ഷണം ആവശ്യപ്പെട്ട് യുവതികള്‍ സമീപിച്ചാല്‍ ഭരണഘടനാബാധ്യത നിറവേറ്റുന്നതിന്റെ ഭാഗമായി പോലീസ് സംരക്ഷണം നല്‍കുന്നത് തുടരും. പ്രതിഷേധമുണ്ടായാല്‍ പോലീസ് തന്നെ മുന്‍കയ്യെടുത്ത് തിരിച്ചിറക്കുകയും ചെയ്യും. ശബരിമലയില്‍ മാത്രം സര്‍ക്കാരിന് പ്രത്യേക ഉദ്ദേശമെന്ന തോന്നല്‍ വിശ്വാസികള്‍ക്കുണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കും. വേഷപ്രച്ഛന്നരായി യുവതികളെ മലകയറ്റിയെന്നും ഒളിപ്പിച്ചുകടത്തിയെന്നുമുള്ള ആക്ഷേപങ്ങള്‍ക്ക് ഇടനല്‍കില്ല. ഇക്കാര്യത്തില്‍ വിശ്വാസികളില്‍ ഒരുവിഭാഗത്തെ കോണ്‍ഗ്രസിനും ബിജെപിക്കും തെറ്റിദ്ധരിപ്പിക്കാനായി എന്നായിരുന്നു സെക്രട്ടേറിയറ്റ് വിലയിരുത്തല്‍.

സ്ത്രീവോട്ടുകള്‍ കൂട്ടത്തോടെ വിട്ടുപോയെന്നും പാര്‍ട്ടി തിരിച്ചറിയുന്നുണ്ട്. വിശ്വാസികളുടെ തെറ്റിദ്ധാരണ തീര്‍ക്കാന്‍ നടപടിയുണ്ടാകുമെന്ന് സംസ്ഥാന സമിതിക്കുശേഷം കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. സിപിഐ അടക്കമുള്ള ഘടകക്ഷികളുടെ അവലോകന യോഗങ്ങളിലും ശബരിമലയിലെ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ വിമര്‍ശനമുണ്ടായിരുന്നു. ശബരിമലയല്ല തെരഞ്ഞെടുപ്പ് തിരിച്ചടിക്കുകാരണമെന്ന് തോല്‍വിക്കുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതില്‍ നിന്ന് വിഭിന്നമാണ് ഈ വിലയിരുത്തലുകള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, CPM, Sabarimala, CPM decide to step back from Sabarimala policy