Follow KVARTHA on Google news Follow Us!
ad

സി.ഒ.ടി നസീര്‍ വധശ്രമക്കേസ്; എഎന്‍ ഷംസീറിനെ സംരക്ഷിക്കാന്‍ സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റി, എംഎല്‍എയെ കുറ്റവിമുക്തനാക്കി അന്വേഷണക്കമ്മിഷന്‍ റിപ്പോര്‍ട്ട്, സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ചയായത് റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍

സി ഒ ടി നസീര്‍ വധശ്രമക്കേസില്‍ ആരോപണവിധേയനായ എ എന്‍ ഷംസീര്‍ എംഎല്‍എയെ പൂര്‍ണമായും സംരക്ഷിക്കാന്‍ സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റി രംഗത്ത്. ഇതു സംബന്ധിച്ച് Kerala, News, Kannur, CPI(M), Report, MLA, Case, Murder Attempt, Kodiyeri Balakrishnan, Politics, Trending, CPIM report to save AN Shamseer MLA in COT Nazeer murder attempt case
കണ്ണൂര്‍: (www.kvartha.com 17.06.2019)  സി ഒ ടി നസീര്‍ വധശ്രമക്കേസില്‍ ആരോപണവിധേയനായ എ എന്‍ ഷംസീര്‍ എംഎല്‍എയെ പൂര്‍ണമായും സംരക്ഷിക്കാന്‍ സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റി രംഗത്ത്. ഇതു സംബന്ധിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങളെല്ലാം കുറ്റകൃത്യം പാര്‍ട്ടിക്കുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാകമ്മിറ്റി യോഗത്തില്‍ സി ഒ ടി നസീര്‍ വധശ്രമക്കേസില്‍ ഷംസീറിനു പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ച പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടില്ല. എന്നാല്‍ റിപ്പോര്‍ട്ടിന്റെ സാരാംശം ചര്‍ച്ചയായിരുന്നു.

അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ ടി വി രാജേഷ് എംഎല്‍എ, പി ഹരീന്ദ്രന്‍ എന്നിവരാണ് റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങളിലെ കണ്ടെത്തലുകള്‍ ജില്ലാകമ്മിറ്റിയുടെ മുന്‍പില്‍ വെച്ചത്. സി ഒ ടി നസീറുമായി ചില വ്യകതിഗത പ്രശ്‌നങ്ങളുണ്ടെങ്കിലും ഷംസീര്‍ വധശ്രമത്തിനായി ഗൂഢാലോചന നടത്തിയതായി പറയാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരിക്കല്‍ പാര്‍ട്ടിയുടെ കൂടെ നില്‍ക്കുകയും പിന്നീട് പാര്‍ട്ടി വിരുദ്ധനായി മാറുകയും ചെയ്ത നസീറിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രാദേശിക തലത്തില്‍ അമര്‍ഷമുണ്ടെന്നും ഇതായിരിക്കാം അക്രമത്തിന് ഇടയാക്കിയതെന്നാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍.

Kerala, News, Kannur, CPI(M), Report, MLA, Case, Murder Attempt, Kodiyeri Balakrishnan, Politics, Trending, CPIM report to save AN Shamseer MLA in COT Nazeer murder attempt case.

തുടക്കത്തില്‍ പി ജയരാജന്റെ മേല്‍ ആരോപണമുയര്‍ന്നിരുന്നുവെങ്കിലും ജയരാജന്‍ നസീറിനെ ആശുപത്രിയില്‍ പോയി കണ്ടതോടെ ഈ ശ്രമം പൊളിഞ്ഞുവെന്നും അന്വേഷണകമ്മിഷന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിലെ ഒരുവിഭാഗവുമായി ചേര്‍ന്ന നസീര്‍ പാര്‍ട്ടിയെ താറടിക്കാന്‍ ശ്രമിക്കുകയാണെന്നും പോലിസ് അന്വേഷണം ശരിയായ ദിശയിലേക്കാണ് നീങ്ങുന്നതെന്നും യോഗത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കേന്ദ്രകമ്മിറ്റി അംഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകനം ചര്‍ച്ചചെയ്യാനുള്ള യോഗമാണ് ഇതൊന്നും സി.ഒ.ടി നസീര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് അടുത്ത ജില്ലാകമ്മിറ്റിയോഗത്തില്‍ പരിഗണിക്കാമെന്നും കോടിയേരി അറിയിച്ചതോടെ ഈക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നില്ല.

എന്നാല്‍ പൊതുവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൂട്ടത്തില്‍ ശുഹൈബ്, ഷുക്കൂര്‍ വധങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ മുഖം വികൃതമാക്കുന്നുണ്ടെന്നും പരമ്പരാഗതമായി ഇടതുമുന്നണിക്ക് വോട്ടു ചെയ്യുന്ന ചില മുസലിം സാമുദായിക സംഘടനകള്‍ ഇത്തവണ മുഖം തിരിഞ്ഞു നിന്നുവെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kannur, CPI(M), Report, MLA, Case, Murder Attempt, Kodiyeri Balakrishnan, Politics, Trending, CPIM report to save AN Shamseer MLA in COT Nazeer murder attempt case.