» » » » » » » » » » » വാരാന്ത്യം ആഘോഷിക്കാനെത്തിയ ദമ്പതികള്‍ക്ക് പബ്ബിന് മുകളില്‍ നിന്ന് വീണ് ദാരുണാന്ത്യം, അപകടം നടന്നത് സിറ്റി പോലീസ് കമ്മീഷണറുടെ റെയ്ഡ് നടക്കുന്നതിനിടെ, ബെംഗളൂരു നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നത് നിരവധി പബ്ബുകള്‍

ബെംഗളൂരു: (www.kvartha.com 23.06.2019) വാരാന്ത്യം ആഘോഷിക്കാനെത്തിയ ദമ്പതികള്‍ക്ക് പബ്ബിന്റെ മുകളിലത്തെ നിലയില്‍ നിന്ന് വീണ് ദാരുണാന്ത്യം. ബെംഗളൂരു നഗരത്തില്‍ ആഷ് ബിയര്‍ പബ്ബില്‍ വെള്ളിയാഴ്ച രാത്രി നടന്ന അപകടത്തില്‍ വേദ, പവന്‍ അത്താവര്‍ എന്നിവരാണ് മരിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു. സിറ്റി പോലീസ് കമ്മീഷണര്‍ അലോക് കുമാര്‍ റെയ്ഡ് നടത്തുന്നതിനിടെ അവരുടെ മുന്നില്‍ വെച്ചാണ് അപകടം നടന്നത്.


ദമ്പതികളായ വേദ, പവന്‍ അത്താവര്‍ എന്നിവര്‍ മദ്യപിച്ച അവസ്ഥയിലായിരുന്നു. ഇവര്‍ പരസ്പരം വഴക്കിടുന്നതിനിടയില്‍ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. ഈ സമയം പോലീസ് കമ്മീഷണര്‍ അലോക് കുമാര്‍ രാത്രി റൗണ്ടുകള്‍ക്കായി പബ്ബില്‍ എത്തിയതായിരുന്നു.

അനുമതിയില്ലാതെ നഗരത്തില്‍ നിരവധി പബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അടുത്തിടെ കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ പബ്ബുകള്‍ ഉണ്ടാക്കുന്ന ശബ്ദ മലിനീകരണത്തെക്കുറിച്ച് നിരവധി പേരാണ് പരാതിപ്പെട്ടിരുന്നത്. അനധികൃത പബ്ബുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ജൂണ്‍ 26 നകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നേരത്തെ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Bangalore, Liquor, Police, Violence, Raid, Court, Court Order, Couples fell down from Pub at Bangalore

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal