Follow KVARTHA on Google news Follow Us!
ad

ആദ്യം സമ്പത്തിന് നേരെ വിമര്‍ശനം; ഇപ്പോള്‍ കോണ്‍ഗ്രസിന്റെ യുവ എംഎല്‍എമാര്‍ക്കെതിരെ പൊങ്കാല, സമൂഹ മാധ്യമങ്ങളില്‍ ഒരു എക്‌സ് എംപിയുണ്ടാക്കിയ പുകിലിങ്ങനെ..

ആറ്റിങ്ങല്‍ എംപിയായിരുന്ന സമ്പത്തിന്റെ വാഹനത്തിന്റെ ഒരു ചിത്രം Kerala, News, Thiruvananthapuram, Social Network, Facebook, post, Car, V.T Balram, Congress youth leaders shared facebook post against Ex MP Sampath
തിരുവനന്തപുരം: (www.kvartha.com 17.06.2019) ആറ്റിങ്ങല്‍ എംപിയായിരുന്ന സമ്പത്തിന്റെ വാഹനത്തിന്റെ ഒരു ചിത്രം ഞായറാഴ്ച രാവിലെ മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. എക്‌സ് എംഎല്‍എ എന്ന വാഹനത്തിലെ ബോര്‍ഡ് കണ്ട് പലരും സമ്പത്തിനെ കളിയാക്കുകയും വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ അത് ഫോട്ടോ ഷോപ്പ് ചെയ്ത ചിത്രം ആണെന്ന് തിരിച്ചറിഞ്ഞതോടെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത പലരും പോസ്റ്റുകള്‍ പിന്‍വലിച്ചു. സമ്പത്തിനെ വിമര്‍ശിച്ച ചിലര്‍ ക്ഷമാപണം നടത്താനും തയ്യാറായി.


എന്നാല്‍ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആവാന്‍ കാരണം കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍ അത് ഏറ്റെടുത്തതാണ്. ഷാഫി പറമ്പില്‍, വി ടി ബലറാം തുടങ്ങിയ ജനപ്രതിനിധികളും നേതാക്കളും പോസ്റ്റ് പങ്കുവച്ചിരുന്നു. സംഭവം തെറ്റാണെന്ന് ബോധ്യപ്പെട്ടതോടെ ഇവരില്‍ ചിലര്‍ ചിത്രം പിന്‍വലിച്ചു. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ഇതിനെ ചൊല്ലി തര്‍ക്കം നടക്കുകയാണ്. രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് ഏറ്റെടുക്കന്നതിനെ പലരും വിമര്‍ശിച്ചു.

ഇത്തരത്തില്‍ ഒരു ബോര്‍ഡുമായി താന്‍ ഇതുവരെ യാത്ര ചെയ്തിട്ടില്ലെന്നാണ് സമ്പത്ത് പ്രതികരിച്ചത്. ഇത് സംബന്ധിച്ച പ്രചാരണങ്ങളെക്കുറിച്ച് അറിയില്ല. ചിലപ്പോള്‍ ചിത്രം വ്യാജമായിരിക്കാം എന്നും സമ്പത്ത് വ്യക്തമാക്കിയിരുന്നു.


ചിത്രം വ്യാജനാണെന്ന് വ്യക്തമായതോടെ ശബരിനാഥന്‍ എംഎല്‍എ, ടി പി സെന്‍കുമാര്‍ തുടങ്ങിയവര്‍ ബല്‍റാമിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ സത്യമാണോയെന്ന് പരിശോധിക്കാതെ ഇത്തരത്തില്‍ പോസ്റ്റിടുന്നത് ശരിയല്ലെന്നാണ് ശബരി വിമര്‍ശിച്ചത്. ഇതിനുപിന്നാലെയാണ് ബല്‍റാം ഉള്‍പ്പെടെയുള്ളവര്‍ പോസ്റ്റ് മുക്കിയത്‌

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Thiruvananthapuram, Social Network, Facebook, post, Car, V.T Balram, Congress youth leaders shared facebook post against Ex MP Sampath