Follow KVARTHA on Google news Follow Us!
ad

യുവാവിന്റെ സത്യസന്ധതയ്ക്ക് ദുബൈയുടെ ആദരവ്; പാര്‍ക്കിംഗ് കേന്ദ്രത്തില്‍ നിന്നും ലഭിച്ച 15 കിലോഗ്രാം സ്വര്‍ണം അടങ്ങിയ ഒരു ബാഗ് അധികൃതര്‍ക്ക് കൈമാറി, ശുചീകരണ തൊഴിലാളിയെ മുക്തകണ്ഠം പ്രശംസിച്ച് സമൂഹ മാധ്യമങ്ങളും

കളഞ്ഞു കിട്ടിയ സ്വര്‍ണമടങ്ങിയ ബാഗ് അധികൃതരെ ഏല്‍പ്പിച്ച് താരമായിരിക്കുകയാണ് Gulf, News, Youth, Gold, Police, Award, Dubai, Worker, UAE, Social Network, Pakistan, Road, Family, Cleaner in Dubai finds bag with 15kg gold worth Seven Million Dirhams, returns it
ദുബൈ: (www.kvartha.com 30.06.2019) കളഞ്ഞു കിട്ടിയ സ്വര്‍ണമടങ്ങിയ ബാഗ് അധികൃതരെ ഏല്‍പ്പിച്ച് താരമായിരിക്കുകയാണ് ദുബൈയിലെ ശുചീകരണ തൊഴിലാളി. 2013 മുതല്‍ യുഎഇയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന താഹര്‍ അലി എന്ന പാകിസ്ഥാനി യുവാവിന്റെ സത്യസന്ധതയ്ക്ക് ദുബൈയുടെ ആദരവും ലഭിച്ചിരിക്കുന്നു. ഇതിന് പുറമെ അലിയെ സമൂഹ മാധ്യമങ്ങളിലൂടെയും നിരവധിപേര്‍ പ്രശംസിച്ചു. പാകിസ്ഥാനിലെ സിയാല്‍കോട്ടിലെ ചക്ര ഗ്രാമത്തിലാണ് അലിയുടെ സ്വദേശം.


ജൂണ്‍ മാസത്തിലെ ആദ്യ വാരത്തിലാണ് അല്‍ സബ്ക പ്രദേശത്തെ പാര്‍ക്കിംഗ് കേന്ദ്രത്തില്‍ നിന്നും അലിക്ക് സ്വര്‍ണമടങ്ങിയ ബാഗ് ലഭിക്കുന്നത്. ആ സമയം പ്രദേശത്ത് നൈറ്റ് ഡ്യൂട്ടിയിലായിരുന്നു അലി. ആദ്യം ബാഗില്‍ എന്താണെന്ന് മനസിലായില്ലെന്നും തുറന്ന് നോക്കിയതോടെയാണ് ഇത്രയും വിലപിടിപ്പുള്ള വസ്തുവാണെന്ന് മനസിലായതെന്നും അലി അറിയിച്ചു.

ബാഗ് അധികൃതരെ ഏല്‍പ്പിച്ചതിനെ തുടര്‍ന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അദ്ദേഹത്തെ ആദരിച്ചു. 7 മില്യണ്‍ ദിര്‍ഹം വിലവരുന്ന സ്വര്‍ണമാണ് യുവാവിന്റെ സത്യസന്ധതയിലൂടെ യഥാര്‍ത്ഥ അവകാശികളെ തേടി എത്തുന്നത്. സത്യസന്ധതയാണ് ഏറ്റവും വിലയേറിയതെന്നും ഒരു കോടി രൂപ നല്‍കിയാലും സത്യസന്ധത വിലക്ക് വാങ്ങാന്‍ കഴിയില്ലെന്നും താഹര്‍ അലി അറിയിച്ചു.


ദുബായിലെത്തിയത് കുടുംബത്തെയും സുഖമില്ലാത്ത അച്ഛനെയും സഹായിക്കാനാണെന്നും കുടുംബത്തിന് താമസിക്കാന്‍ വീട് പണിയുകയല്ലാതെ തനിക്ക് വലിയ സ്വപ്നങ്ങളില്ലെന്നും അലി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gulf, News, Youth, Gold, Police, Award, Dubai, Worker, UAE, Social Network, Pakistan, Road, Family, Cleaner in Dubai finds bag with 15kg gold worth Seven Million Dirhams, returns it