Follow KVARTHA on Google news Follow Us!
ad

ബസുകള്‍ പിടിച്ചെടുത്ത് 'ബസ് ഡേ' ആഘോഷം; ബസിനു മുകളിലും വിന്‍ഡോ സീറ്റില്‍ തൂങ്ങിക്കിടന്നും മുദ്രാവാക്യങ്ങള്‍ വിളിച്ചും നൃത്തം ചെയ്യുന്നതിനിടെ താഴേക്ക് വീണത് 30 ഓളം വിദ്യാര്‍ത്ഥികള്‍; അപകട വീഡിയോ കണ്ട് നടുങ്ങി തമിഴ് ജനത

ബസുകള്‍ പിടിച്ചെടുത്ത് 'ബസ് ഡേ' ആഘോഷം നടത്തുന്നതിനിടെ അപകടത്തില്‍News, Celebration, Students, Court, Police, Warning, Arrested, Injured, hospital, Treatment, Video, Dance, National
ചെന്നൈ: (www.kvartha.com 18.06.2019) ബസുകള്‍ പിടിച്ചെടുത്ത് 'ബസ് ഡേ' ആഘോഷം നടത്തുന്നതിനിടെ അപകടത്തില്‍പെടുന്ന വിദ്യാര്‍ഥികളുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഓടിക്കൊണ്ടിരുന്ന ബസിനു മുകളില്‍ നിന്ന് താഴേക്കു വീഴുന്ന വിദ്യാര്‍ഥികളുടെ ഭീതിജനകമായ വിഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. തിങ്കളാഴ്ചയാണ് തമിഴ് ജനതയെ ഒന്നടങ്കം നടുക്കിയ ബസ് ഡേ ആഘോഷം.

ചെന്നൈയില്‍ കോളജ് തുറക്കുന്ന ദിവസം ബസുകള്‍ പിടിച്ചെടുത്ത് വിദ്യാര്‍ഥികള്‍ നടത്തുന്ന അപകടകരമായ ആഘോഷമാണ് ബസ് ഡേ. ആഘോഷത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ ബസിനു മുകളിലേക്ക് ഇരച്ചു കയറിയത്. ബസുകളില്‍ വലിഞ്ഞുകയറിയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കിയും നടത്തുന്ന ഈ അതിരുവിട്ട ആഘോഷം കോടതിയും പോലീസും മുന്നറിയിപ്പ് നല്‍കിയിട്ടും എല്ലാവര്‍ഷവും നഗരത്തില്‍ അരങ്ങേറുന്നത് പതിവാണ്.

Chennai students climb, fall off moving bus while celebrating Bus Day | Watch, News, Celebration, Students, Court, Police, Warning, Arrested, Injured, hospital, Treatment, Video, Dance, National

നഗരത്തിലെ തിരക്കിലൂടെ ഓടിക്കൊണ്ടിരുന്ന ബസിന്റെ മുകളില്‍ നൃത്തം ചെയ്യുന്നതിനിടെ ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം വിട്ട് മുപ്പതോളം വിദ്യാര്‍ഥികളാണ് ബസിനു മുന്നിലേക്കു വീണത്. ബസ് പെട്ടെന്ന് നിര്‍ത്തിയതുകൊണ്ട് വന്‍ദുരന്തമാണ് ഒഴിവായത്. ബസിനു മുകളിലും വിന്‍ഡോ സീറ്റില്‍ തൂങ്ങിക്കിടന്നും മുദ്രാവാക്യങ്ങള്‍ വിളിച്ചും ചുവടുവയ്ക്കുന്ന വിദ്യാര്‍ഥികളെ വിഡിയോയില്‍ കാണാം.

പോലീസ് എത്തിയപ്പോള്‍ ചിതറിയോടിയവരില്‍ നിന്ന് 17 വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റു ചെയ്തു. 24 പേരെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നിസാര പരിക്കുകളോടെ ചില വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ പച്ചയ്യപ്പാസ് കോളജ് വിദ്യാര്‍ഥികളാണ് പിടിയിലായവരിലധികവും. പച്ചയ്യപ്പാസ് കോളജിലെയും അംബേദ്കര്‍ കോളജിലെയും ബസ് ഡേ അഘോഷങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിട്ടുള്ളത്.

ബസ് ഡേ ആഘോഷമെന്ന പേരില്‍ മാരകായുധങ്ങളുമായി ബസിലേക്ക് ഇരച്ചുകയറുന്ന വിദ്യാര്‍ഥികളെ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ക്ക് ഭയമാണ്. ഇവരെപ്പേടിച്ച് ബസില്‍ നിന്ന് യാത്രക്കാര്‍ ഇറങ്ങുന്നത് പതിവാണ്. അതിനാല്‍ ബസ് ഡേ ആഘോഷത്തിനെതിരെ സംസ്ഥാനത്ത് കോടതി വിലക്കും പോലീസിന്റെ നിരന്തര മുന്നറിയിപ്പുകളും നിലനില്‍ക്കുന്നുണ്ട്.

ഇതിനിടെയാണ് യാത്രക്കാരെ ബന്ദിയാക്കി നഗരത്തില്‍ വന്‍ ട്രാഫിക് ബ്ലോക്കുകള്‍ സൃഷ്ടിച്ചുകൊണ്ടുള്ള വിദ്യാര്‍ഥികളുടെ ഈ അപകടകരമായ ആഘോഷം. വേനലവധിക്കു ശേഷം കോളജ് തുറക്കുന്ന ദിവസം സ്ഥിരമായി യാത്രചെയ്യുന്ന ബസ് റൂട്ടുകളിലാണ് വിദ്യാര്‍ഥികളുടെ ഈ ആഘോഷം. 2011 ല്‍ മദ്രാസ് ഹൈക്കോടതി ബസ് ഡേ ആഘോഷത്തിന് സംസ്ഥാനത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennai students climb, fall off moving bus while celebrating Bus Day | Watch, News, Celebration, Students, Court, Police, Warning, Arrested, Injured, hospital, Treatment, Video, Dance, National.