Follow KVARTHA on Google news Follow Us!
ad

പാര്‍ക്കില്‍ പട്ടാപ്പകല്‍ പരസ്യമായി മൂത്രമൊഴിച്ച് എസ് ഐ; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി നാട്ടുകാര്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നടപടി

പൊതുസ്ഥലത്ത് പരസ്യമായി മൂത്രമൊഴിച്ചതിന് എസ്.ഐ.ക്കെതിരെNews, Humor, Punishment, Police, Social Network, Case, Mobile Phone, National,
ചണ്ഡീഗഢ്: (www.kvartha.com 29.06.2019) പൊതുസ്ഥലത്ത് പരസ്യമായി മൂത്രമൊഴിച്ചതിന് എസ്.ഐ.ക്കെതിരെ നടപടി. ചണ്ഡീഗഢിലെ മലോയ പോലീസ് സ്റ്റേഷനിലെ എസ്.ഐ. ഹര്‍പരംജിത് സിങാണ് സെക്ടര്‍ 41-ലെ പാര്‍ക്കില്‍ പട്ടാപ്പകല്‍ യാതൊരു മറയുമില്ലാതെ കാര്യം സാധിച്ചത്. ഇതോടെ എസ് ഐക്കെതിരെ നടപടിയെടുത്തു. ഹര്‍പരംജിത് സിങിനെ എ.എസ്.ഐയായി തരംതാഴ്ത്തിയാണ് ചണ്ഡീഗഡ് പോലീസ് നടപടി സ്വീകരിച്ചത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു.

കഴിഞ്ഞദിവസങ്ങളിലാണ് എസ്.ഐ. പരസ്യമായി മൂത്രമൊഴിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. 33 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പ്രചരിച്ചത്. സെക്ടര്‍ 41-ലെ പാര്‍ക്കില്‍ പട്ടാപ്പകല്‍ യാതൊരു മറയുമില്ലാതെയായിരുന്നു എസ്.ഐ.യുടെ മൂത്രമൊഴിക്കല്‍.

Caught on camera: Chandigarh cop urinates in public, demoted, News, Humor, Punishment, Police, Social Network, Case, Mobile Phone, National

സംഭവസമയത്ത് ഒട്ടേറേപേര്‍ പാര്‍ക്കിലുണ്ടായിരുന്നുവെങ്കിലും യാതൊരു നാണവും കൂടാതെ അവരുടെ മുന്നില്‍ വെച്ചാണ് ഇയാളുടെ പ്രവര്‍ത്തി. ഇതിനിടെ ചിലര്‍ എസ്.ഐ. മൂത്രമൊഴിക്കുന്നത് മൊബൈലില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടും അദ്ദേഹം തടയാന്‍ തയ്യാറായില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Caught on camera: Chandigarh cop urinates in public, demoted, News, Humor, Punishment, Police, Social Network, Case, Mobile Phone, National.