Follow KVARTHA on Google news Follow Us!
ad

മുസ്ലിമായത് കൊണ്ട് ഒരു അവസരവും നിഷേധിക്കപ്പെടില്ലെന്ന് ഉറപ്പുതരാം, പോരുന്നോ കൂടെ എന്ന് കെ സുരേന്ദ്രന്‍, ഇന്ന് അബ്ദുല്ലക്കുട്ടി നാളെ കെ സുധാകരന്‍ എന്ന് പി എസ് ശ്രീധരന്‍ പിള്ള; കോണ്‍ഗ്രസ് പുറത്താക്കിയ അബ്ദുല്ലക്കുട്ടിക്ക് പച്ചക്കൊടി കാട്ടി ബിജെപി

മോദിക്ക് സ്തുതി പാടിയതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ എംപി Kerala, News, Congress, Politics, A.P Abdullakutty, BJP, K. Surendran, K.Sudhakaran, BJP Welcomes AP Abdullakkutty.
കോഴിക്കോട്: (www.kvartha.com 03.06.2019) മോദിക്ക് സ്തുതി പാടിയതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ എംപി എ പി അബ്ദുല്ലക്കുട്ടിക്ക് ബിജെപിയിലേക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന നേതാക്കള്‍ രംഗത്ത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള, കേന്ദ്രമന്ത്രി വി മുരളീധരന്‍ തുടങ്ങിയവര്‍ പരസ്യമായി പിന്തുണച്ച് രംഗത്തെത്തി.

മുസ്ലിമായത് കൊണ്ട് ഒരു അവസരവും നിഷേധിക്കപ്പെടില്ലെന്ന് ഉറപ്പുതരാം. ഇങ്ങോട്ടു പോരുന്നോ എന്നാണ് കെ സുരേന്ദ്രന്റെ പോസ്റ്റിന്റെ ഉള്ളടക്കം. മോദിയെപ്പറ്റി നല്ലത് പറഞ്ഞാല്‍ പുറത്ത്. ഇമ്രാന്‍ ഖാനെ പുകഴ്ത്തിയാല്‍ അകത്തും. കോണ്‍ഗ്രസ് ഇനി നൂറുവര്‍ഷം കഴിഞ്ഞാലും തിരിച്ചുവരില്ലെന്ന് ഉറപ്പായി. അബ്ദുല്ലക്കുട്ടിക്ക് ഇങ്ങോട്ടുവരാം. വലിയ വാഗ്ദാനങ്ങളൊന്നും തരാനില്ല. തരാനുള്ളത് മുസ്ലീമായതുകൊണ്ട് ഒരവസരവും നിഷേധിക്കപ്പെടില്ലെന്ന ഉറപ്പു മാത്രം. എന്നായിരുന്നു സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.


നേരത്തെ അബ്ദുല്ലക്കുട്ടിയെ പുറത്താക്കിയതില്‍ അഭിപ്രായം രേഖപ്പെടുത്തിയ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, നരേന്ദ്രമോദിയെ അനുമോദിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയെന്നത് ഒട്ടകപ്പക്ഷിയുടേതിന് സമാനമായ പ്രവൃത്തിയാണെന്നും തല മൂടി വെച്ചാല്‍ യാഥാര്‍ഥ്യം, യാഥാര്‍ഥ്യമല്ലാതാവുന്നില്ലെന്ന് പ്രസ്താവിച്ചിരുന്നു.

എ പി അബ്ദുല്ലക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയും രംഗത്തെത്തി. മറ്റ് പാര്‍ട്ടികളിലെ പല നേതാക്കളും ബിജെപിയില്‍ വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ ശ്രീധരന്‍പിള്ള ഇന്ന് അബ്ദുല്ലക്കുട്ടിക്കും നാളെ കെ സുധാകരനും സ്വാഗതമെന്നുമാണ് പറഞ്ഞത്.






Keywords: Kerala, News, Congress, Politics, A.P Abdullakutty, BJP, K. Surendran, K.Sudhakaran, BJP Welcomes AP Abdullakkutty.
< !- START disable copy paste -->