Follow KVARTHA on Google news Follow Us!
ad

ജാലവിദ്യ അവതരിപ്പിക്കുന്നതിനിടെ മജീഷ്യനെ കാണാതായി; സംഭവം കൈകാലുകള്‍ ബന്ധിച്ച് വെള്ളത്തില്‍ ചാടിയ ശേഷം രക്ഷപ്പെടുന്ന വിധം പ്രദര്‍ശിപ്പിക്കുന്നതിനിടെ

ജാലവിദ്യ അവതരിപ്പിക്കുന്നതിനിടെ മജീഷ്യനെ കാണാതായി. പശ്ചിമബംഗാളില്‍ Kolkata, News, Humor, Missing, River, Police, National,
കൊല്‍ക്കത്ത: (www.kvartha.com 17.06.2019) ജാലവിദ്യ അവതരിപ്പിക്കുന്നതിനിടെ മജീഷ്യനെ കാണാതായി. പശ്ചിമബംഗാളില്‍ ഞായറാഴ്ചയാണ് സംഭവം. കൈകാലുകള്‍ ബന്ധിച്ച് വെള്ളത്തില്‍ ചാടിയ ശേഷം രക്ഷപ്പെടുന്ന ജാലവിദ്യ പരീക്ഷിക്കുന്നതിനിടെയാണ് ചഞ്ചല്‍ സര്‍ക്കാര്‍ എന്ന മാജിക് കലാകാരനെ കാണാതായത്. ബന്ധനസ്ഥനായ ശേഷം രക്ഷപ്പെടുന്നതില്‍ വിദഗ്ധനായ 20-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഹാരി ഹൗഡിനി പരീക്ഷിച്ച് വിജയിച്ച വിദ്യയാണ് ചഞ്ചല്‍ സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചത്.

സോനാര്‍പുര്‍ സ്വദേശിയായ ചഞ്ചല്‍, മാന്‍ഡ്രേക്ക് എന്ന പേരിലാണ് മാജിക് അവതരിപ്പിച്ചിരുന്നത്. ഇയാളുടെ ജാലവിദ്യാ പരീക്ഷണങ്ങളെല്ലാം ഏറെക്കുറെ വിജയമായിരുന്നു. മറ്റു സംസ്ഥാനങ്ങളിലും ഇയാള്‍ തന്റെ മാജിക് വിദ്യകള്‍ അവതരിപ്പിച്ചിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് ചഞ്ചല്‍ ഹൗറ പാലത്തിന് താഴെ നിര്‍ത്തിയിരുന്ന ബോട്ടില്‍ നിന്ന് ഹൂഗ്ലി നദിയിലേക്ക് ചാടിയത്.

Bengal magician disappears in Hooghly river after act fails, Kolkata, News, Humor, Missing, River, Police, National

എന്നാല്‍ ഏറെ നേരത്തിന് ശേഷവും ചഞ്ചലിനെ കാണാതായതോടെ ഹൗറ പാലത്തില്‍ മാജിക് കാണാന്‍ കാത്തുനിന്നവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം നദിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ചഞ്ചലിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചഞ്ചല്‍ മരിച്ചതാണെങ്കില്‍ മൃതദേഹവും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് നോര്‍ത്ത് പോര്‍ട് പോലീസ് സ്‌റ്റേഷനിലെ ഓഫീസര്‍ പറഞ്ഞു.

2013 ല്‍ വെള്ളത്തിനടിയിലേക്ക് താഴ്ത്തിയ അഴിക്കൂട്ടില്‍ നിന്ന് രക്ഷപ്പെടുന്ന ജാലവിദ്യ കാണിച്ച് ഇയാള്‍ ഏറെ വിമര്‍ശനമേറ്റ് വാങ്ങിയിരുന്നു. കൂട്ടിലെ രഹസ്യവാതിലിലൂടെ രക്ഷപ്പെടുന്നത് കണ്ടെന്നാരോപിച്ച് കാഴ്ചക്കാര്‍ ചഞ്ചലിനെ പരിഹസിച്ചിരുന്നു. ഹൗഡിനിയുടെ വലിയ ആരാധകനായിരുന്നു 42 കാരനായ ചഞ്ചല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bengal magician disappears in Hooghly river after act fails, Kolkata, News, Humor, Missing, River, Police, National.