Follow KVARTHA on Google news Follow Us!
ad

ദാ വരുന്നു ആ മത്സരം...; കോപ്പ അമേരിക്കയില്‍ ഇത് സ്വപ്‌ന സെമി, ആരാധകര്‍ കാത്തിരുന്ന അര്‍ജന്റീന ബ്രസീല്‍ പോരാട്ടം ബുധനാഴ്ച, 2008ന് ശേഷം ഇരു രാജ്യങ്ങളും നേര്‍ക്കുനേര്‍ വരുന്നത് ഇതാദ്യം

ആരാധകര്‍ കാത്തിരുന്ന മത്സരത്തിന് കളമൊരുങ്ങി. കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ സ്വപ്‌ന സെമി ഫൈനല്‍ പോരാട്ടത്തില്‍ ബുധനാഴ്ച അര്‍ജന്റീന Football, Argentina, Brazil, Sports, Leonal Messi, Argentina-Brazil Dream match in Copa America Football Semi final.
മരകാന: (www.kvartha.com 29.06.2019) ആരാധകര്‍ കാത്തിരുന്ന മത്സരത്തിന് കളമൊരുങ്ങി. കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ സ്വപ്‌ന സെമി ഫൈനല്‍ പോരാട്ടത്തില്‍ ബുധനാഴ്ച അര്‍ജന്റീന ബ്രസീലിനെ നേരിടും. 2008 ബീജിങ് ഒളിംപിക്‌സിലാണ്  ഇരു രാജ്യങ്ങളും അവസാനമായി നേര്‍ക്കുനേര്‍ വന്നത്. ബുധനാഴ്ച രാവിലെ ആറു മണിക്കാണ് സെമി ഫൈനല്‍ മത്സരം.

വെനസ്വലയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് അര്‍ജന്റീന സെമിയിലെത്തിയത്. വെനസ്വേലയ്‌ക്കെതിരെ മികച്ച കളിയാണ് അര്‍ജന്റീന പുറത്തെടുത്തത്. പരാഗ്വെയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്താണ് ബ്രസീല്‍ സെമിയിലേക്ക് കടന്നത്.

2008 ബെയ്ജിങ് ഒളിമ്പിക്‌സ് സെമിഫൈനലിലാണ് അര്‍ജന്റീനയും ബ്രസീലും അവസാനമായി മുഖാമുഖം വന്നത്.  2007ല്‍ വെനസ്വേലയില്‍ നടന്ന ഫൈനലിലായിരുന്നു കോപ്പയില്‍ ഇരു രാജ്യങ്ങളും അവസാനമായി നേരിട്ട് വന്ന പോരാട്ടം. മെസ്സി കളിച്ച ആ മത്സരത്തില്‍ അര്‍ജന്റീന 3-0 ത്തിന് പരാജയപ്പെടുകയാണ് ഉണ്ടായത്. അതിനാല്‍ തന്നെ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിരിക്കുകയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Football, Argentina, Brazil, Sports, Leonal Messi, Argentina-Brazil Dream match in Copa America Football Semi final.