പഞ്ചവാദ്യരംഗത്തെ കുലപതി അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു; ഓര്‍മ്മയായത് മഠത്തില്‍വരവ് പഞ്ചവാദ്യത്തിന്റെ മേളപ്രമാണി

പഞ്ചവാദ്യരംഗത്തെ കുലപതി അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു; ഓര്‍മ്മയായത് മഠത്തില്‍വരവ് പഞ്ചവാദ്യത്തിന്റെ മേളപ്രമാണി

തൃശൂര്‍: (www.kvartha.com 12.06.2019) പ്രശസ്ത തിമല വിദ്വാനും പഞ്ചവാദ്യ പ്രമാണിയുമായ അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രശസ്തമായ മഠത്തില്‍വരവ് പഞ്ചവാദ്യത്തില്‍ ദീര്‍ഘനാള്‍ മേളപ്രമാണിയായിരുന്നു. പഞ്ചവാദ്യ പരിഷ്‌കര്‍ത്താവ് എന്ന നിലയിലും പരമേശ്വരമാരാര്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു.

News, Obituary, Kerala, hospital, Festival, Thrissur, Kalamandalam, Annamanada Parameswara Marar, Annamantha Parameshwara Marar passes away

പല്ലാവൂര്‍ കുഞ്ഞുക്കുട്ടന്‍ മാരാരുടെ വേര്‍പാടിനെത്തുടര്‍ന്ന് 2003ലാണ് തൃശൂര്‍ പൂരത്തിലെ മഠത്തില്‍വരവ് പഞ്ചവാദ്യത്തിന്റെ പ്രമാണം അന്നമനട പരമേശ്വര മാരാര്‍ക്ക് ലഭിച്ചത്. ആദ്യ കാലത്ത് കലാമണ്ഡലം പരമേശ്വരനെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് അന്നമനട പരമേശ്വരന്‍ എന്നാവുകയായിരുന്നു. കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥി ആയിരുന്നെങ്കിലും പിന്നീട് അവിടെ അധ്യാപകനായി ജോലി നോക്കിയിരുന്നു.

കലാമണ്ഡലത്തിലെ അധ്യാപകനായിരിക്കെ അന്നമനട പരമേശ്വര മാരാര്‍ നടത്തിയ വാദ്യപരിഷ്‌കാരങ്ങള്‍ വളരെ പ്രസിദ്ധമാണ്. തിമിലപഠനത്തിനുള്ള പാഠ്യപദ്ധതി പരിഷ്‌കരിച്ചതും അദ്ദേഹമായിരുന്നു. നാലര പതിറ്റാണ്ടോളം തിരുവമ്പാടിയുടെ വാദ്യത്തില്‍ പങ്കാളിയാവുകയും ഒരു പതിറ്റാണ്ടിലേറെ മഠത്തില്‍ വരവിന്റെ പ്രമാണിയാവുകയും ചെയ്തിരുന്നു.

അന്നമനട പരമേശ്വര മാരാര്‍, പല്ലാവൂര്‍ മണിയന്‍ മാരാര്‍, പല്ലാവൂര്‍ കുഞ്ഞുക്കുട്ടന്‍ മാരാര്‍ എന്നിവരാണു ഗുരുക്കന്മാര്‍. പല്ലാവൂര്‍ സഹോദരന്‍മാര്‍, ചോറ്റാനിക്കര നാരായണമാരാര്‍ തുടങ്ങിയ പ്രഗത്ഭര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദേശങ്ങളില്‍ പല തവണ പഞ്ചവാദ്യത്തില്‍ പങ്കെടുത്തിട്ടുണ്ട്. മണിയന്‍ മാരാരുടെ പ്രമാണ കാലത്ത് മഠത്തില്‍വരവിന് ഇദ്ദേഹം മൂന്നാം സ്ഥാനക്കാരനും കുഞ്ഞുക്കുട്ട മാരാരുടെ കാലത്ത് രണ്ടാം സ്ഥാനക്കാരനുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Obituary, Kerala, hospital, Festival, Thrissur, Kalamandalam, Annamanada Parameswara Marar, Annamantha Parameshwara Marar passes away
ad