Follow KVARTHA on Google news Follow Us!
ad

ഇറാഖില്‍ വരള്‍ച്ച രൂക്ഷമായി; ഡാമിലെ വെള്ളം വറ്റിയതോടെ തെളിഞ്ഞത് 3400 വര്‍ഷം പഴക്കമുള്ള കൊട്ടാരം, മിതാനി സാമ്രാജ്യത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുന്നു, ഗവേഷകര്‍ കുര്‍ദിസ്ഥാനിലെ മൊസുള്‍ ഡാമിലേക്ക്

ഇറാഖില്‍ വരള്‍ച്ച രൂക്ഷമായതോടെ കുര്‍ദിസ്ഥാനിലെ മൊസുള്‍ ഡാമില്‍ ഒരു അത്ഭുതം തെളിഞ്ഞിരിക്കുകയാണ്. ഡാമിലെ വെള്ളം World, News, Iraq, Trending, Ancient palace The Empire of Mitani emerges from drought hit Iraq Reservoir.
കുര്‍ദിസ്ഥാന്‍: (www.kvartha.com 29.06.2019) ഇറാഖില്‍ വരള്‍ച്ച രൂക്ഷമായതോടെ കുര്‍ദിസ്ഥാനിലെ മൊസുള്‍ ഡാമില്‍ ഒരു അത്ഭുതം തെളിഞ്ഞിരിക്കുകയാണ്. ഡാമിലെ വെള്ളം വറ്റിയതോടെ കണ്ടെത്തിയത് 3400 വര്‍ഷം പഴക്കമുള്ള കൊട്ടാരമാണ്. പ്രശസ്തമായ മൊസുള്‍ ഡാമിനകത്താണ് വരള്‍ച്ചയെ തുടര്‍ന്ന് പുരാതനമായ കൊട്ടാര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതോടെ കൊട്ടാരം ഉള്‍ക്കൊള്ളുന്ന മിതാനി സാമ്രാജ്യത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പുരാവസ്തു ഗവേഷകര്‍. കെമുനെ എന്നാണ് പുരാവസ്തു ഗവേഷകര്‍ ഈ കൊട്ടാരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഡാം സ്ഥിതി ചെയ്യുന്ന നദിയില്‍ നിന്ന് 65 അടി ഉയരത്താലാണ് കൊട്ടാരം. മണ്‍ കട്ടകള്‍കൊണ്ടാണ് ഇതിന്റെ മേല്‍ക്കൂര. ഇത് കെട്ടിടത്തിന്റെ സന്തുലിതാവസ്ഥയ്ക്കായി പിന്നീട് നിര്‍മ്മിച്ചതാണെന്ന് കരുതപ്പെടുന്നു. ചുമരുകള്‍ രണ്ട് മീറ്ററോളം ഘനത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ചുവപ്പും നീലയും നിറത്തിലുള്ള ചുമര്‍ ചിത്രങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. ആ കാലഘട്ടത്തില്‍ ഇത്തരം ചിത്രങ്ങള്‍ വരയ്ക്കുന്നത് സാധാരണമായിരുന്നു. എന്നാല്‍ അവ സുരക്ഷിതമായി ലഭിക്കുന്നത് അപൂര്‍വ്വമാണെന്ന് ഗവേഷകര്‍ പറയുന്നു. കെമുനെയില്‍ നിന്ന് ചുമര്‍ ചിത്രങ്ങള്‍ ലഭിക്കുന്നത് പുരാവസ്തു ഗവേഷണ രംഗത്തെ അത്ഭുതമാണെന്നും ഗവേഷക പുല്‍ജിസ് പറഞ്ഞു.

പുരാതന കാലത്ത് എഴുതാന്‍ ഉപയോഗിച്ചിരുന്ന നിരവധി സംവിധാനങ്ങളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. മണ്‍ കട്ടകളില്‍ എഴുതിയ ലിപി വിവര്‍ത്തനം ചെയ്യേണ്ടതുണ്ട്. ഇവ ജര്‍മനിയിലേക്ക് അയച്ചിരിക്കുകയാണ്. മിതാനി സാമ്രാജ്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ എഴുത്തുകള്‍ സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Iraq, Trending, Ancient palace The Empire of Mitani emerges from drought hit Iraq Reservoir.