Follow KVARTHA on Google news Follow Us!
ad

വ്യോമസേനയില്‍ താരമായി ഒരു പൈലറ്റ്; പക്ഷിയിടിച്ച് തകരാറിലായ വിമാനത്തില്‍ നിന്നും ഇന്ധനടാങ്കുകളും ബോംബുകളും നിലത്തേക്കിട്ടു, വിമാനം സുരക്ഷിതമായി നിലത്തിറക്കി, പൈലറ്റിന്റെ മനസാന്നിധ്യം കൊണ്ടൊഴിവായത് വന്‍ അപകടം

ക്ഷിയിടിച്ച് എന്‍ജിന്‍ തകരാറിലായ വ്യോമസേനയുടെ ജാഗ്വര്‍ വിമാനം സുരക്ഷിതമായി നിലത്തിറക്കി National, News, New Delhi, Punjab, Air force officers, Air Plane, Bomb, Accident, Pilot, Air Force Pilot dropped Bombs and Fuel tanks from plane and landed safely from accident
ന്യൂഡല്‍ഹി: (www.kvartha.com 29.06.2019) പക്ഷിയിടിച്ച് എന്‍ജിന്‍ തകരാറിലായ വ്യോമസേനയുടെ ജാഗ്വര്‍ വിമാനം സുരക്ഷിതമായി നിലത്തിറക്കി താരമായിരിക്കുകയാണ് ഒരു പൈലറ്റ്. വ്യാഴാഴ്ച രാവിലെ അംബാലയിലെ വ്യോമസേന കേന്ദ്രത്തിലാണ് സംഭവം. വിമാനം പറന്നുയര്‍ന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിമാനത്തില്‍ പക്ഷിയിടിക്കുകയായിരുന്നു. പരിശീലന ബോംബുകളും അധികമായി ഘടിപ്പിച്ചിരുന്ന ഇന്ധനടാങ്കുകളും ഭൂമിയിലേക്ക് ഒഴിവാക്കിയാണ് പൈലറ്റ് വന്‍ അപകടം ഒഴിവാക്കിയത്. പൈലറ്റിന്റെ മനസാന്നിധ്യവും അവസരോചിതമായ ഇടപെടലും കൊണ്ട് ഒഴിവായത് വന്‍ അപകടമാണ്.


വിമാനം നിയന്ത്രണം നഷ്ടമായി തകര്‍ന്നു വീഴാന്‍ സാധ്യത ഉണ്ടായിരുന്നെങ്കിലും പൈലറ്റിന്റെ ഇടപ്പെടല്‍ സഹായകരമായി. വ്യോമസേനാ കേന്ദ്രത്തിന് സമീപമുള്ള നിരവധിപേരുടെ ജീവനാണ് പൈലറ്റ് സുരക്ഷിതമാക്കിയത്. രാവിലെ 7.45 നാണ് പരിശീലനത്തിലായി ജാഗ്വര്‍ വിമാനം പറന്നുയര്‍ന്നത്. ടേക്ക് ഓഫിന് പിന്നാലെ വിമാനത്തില്‍ പക്ഷികള്‍ വന്നിടിച്ചു. വിമാനത്തിന്റെ ഒരു എന്‍ജിന്‍ തകരാറിലായതോടെ രണ്ട് ഇന്ധനടാങ്കുകളും പരിശീലന ബോംബുകളും പൈലറ്റ് വിമാനത്തില്‍നിന്ന് നിലത്തേക്കെറിഞ്ഞു. സംഭവത്തിന്റെ വീഡിയോയും വ്യോമസേന ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ബോംബുകളും ഇന്ധനടാങ്കും നിലത്ത് പതിച്ചതോടെ അംബാല വ്യോമകേന്ദ്രത്തിന് സമീപം വന്‍ സ്‌ഫോടനമുണ്ടായി. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും വന്‍ ദുരന്തമാണ് പൈലറ്റിന്റെ ഇടപെടല്‍കൊണ്ട് ഒഴിവായതെന്നും വ്യോമസനേ അറിയിച്ചു. വിമാനം ഇത്തരം അപകടത്തില്‍പ്പെട്ടാല്‍ ചെയ്യേണ്ടകാര്യങ്ങള്‍ തന്നെയാണ് പൈലറ്റ് ചെയ്തത്. അദ്ദേഹത്തിന്റെ ഇടപെടല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഉയര്‍ന്നനിലവാരത്തിന്റെ സാക്ഷ്യപത്രമാണെന്നും വ്യോമസേന വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, New Delhi, Punjab, Air force officers, Air Plane, Bomb, Accident, Pilot, Air Force Pilot dropped Bombs and Fuel tanks from plane and landed safely from accident