ന്യൂഡല്‍ഹി: (www.kvartha.com 20.06.2019) പതിനേഴാം ലോക്സഭയിലെ ബംഗാളില്‍ നിന്നുള്ള നിയുക്ത എം.പിയും നടിയുമായ നുസ്രത്ത് ജഹാന്‍ വിവാഹിതയായി. വ്യവസായി നിഖില്‍ ജയിനാണ് വരന്‍. തുര്‍ക്കിയിലെ ബോഡ്രം നഗരത്തില്‍ വച്ച് ബുധനാഴ്ചയായിരുന്നു എം.പിയുടെ വിവാഹം. എം.പി.യുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസം നടന്ന എം.പിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നുസ്രത്ത് പങ്കെടുത്തിരുന്നില്ല.
ബംഗാളിലെ ബസീര്‍ഹട്ട് മണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയാണ് നുസ്രത്ത് ജഹാന്‍. നുസ്രത്തിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയ തൃണമൂല്‍ എം.പി മിമി ചക്രവര്‍ത്തിയും സത്യപ്രതിജ്ഞ ചെയ്തില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന നവദമ്പതികള്‍ ജൂലായ് നാലിന് കൊല്‍ക്കത്തയില്‍ വിവാഹ സല്‍ക്കാരം നടത്തും. പ്രമുഖ ചലച്ചിത്രതാരങ്ങളും രാഷ്ട്രീയനേതാക്കളും വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Actress and MP Nusrat Jahan ties the knot with Nikhil Jain in Turkey. Watch wedding video, New Delhi, News, Marriage, Politics, Humor, Couples, National.