Follow KVARTHA on Google news Follow Us!
ad

മണ്ഡലത്തില്‍ കള്ളവോട്ട് നടന്നില്ലായിരുന്നുവെങ്കില്‍ ഭൂരിപക്ഷം ഒരു ലക്ഷം കടക്കുമായിരുന്നുവെന്ന് ഉണ്ണിത്താന്‍; കള്ളവോട്ട് പ്രക്രിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് മുതല്‍ തന്നെ തുടങ്ങുന്നു

കാസര്‍കോട് ലോക്‌സഭ മണ്ഡലത്തില്‍ നിക്ഷ്പക്ഷമായും നീതിപൂര്‍വമായുംkasaragod, News, Kerala, Politics, Press meet, Lok Sabha, Election
കാസര്‍കോട്: (www.kvartha.com 24.05.2019) കാസര്‍കോട് ലോക്‌സഭ മണ്ഡലത്തില്‍ നിക്ഷ്പക്ഷമായും നീതിപൂര്‍വമായും സ്വതന്ത്രമായും തെരഞ്ഞെടുപ്പ് നടന്നിരുന്നില്ലെന്ന് നിയുക്ത എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി. കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉണ്ണിത്താന്‍. കള്ളവോട്ട് നടന്നില്ലായിരുന്നുവെങ്കില്‍ തന്റെ ഭൂരിപക്ഷം ഒരു ലക്ഷം കടക്കുമായിരുന്നുവെന്നും കള്ളവോട്ട് പ്രക്രിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് മുതല്‍ തന്നെ തുടങ്ങുന്നുണ്ടെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

കേരളത്തില്‍ 74 ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ക്കാണ് കരട് വോട്ടര്‍ പട്ടിക തയ്യാറാക്കാനുള്ള ചുമതല നല്‍കിയത്. ഇതില്‍ ഒരാള്‍ പോലും യുഡിഎഫിന്റെ സര്‍വീസ് സംഘടനയില്‍ പെട്ടവര്‍ ഉള്‍പ്പെട്ടിരുന്നില്ല. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ആദ്യത്തെ നീക്കമായിരുന്നു ഇത്. പ്രീസൈഡിംഗ് ഓഫീസര്‍മാരെ നിയമിക്കുന്നതും പോളിംഗ് ഓഫീസര്‍മാരെ നിയമിക്കുന്നതും രണ്ടാമത്തെ അട്ടിമറിക്കുള്ള ശ്രമമാണ്.

Unnithan on bogus votes in Kasargod, kasaragod, News, Kerala, Politics, Press meet, Lok Sabha, Election

ദേശീയ പാര്‍ട്ടികളുടേതടക്കമുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് പോളിംഗ് ഏജന്റിനെ നിയമിച്ച് തെരഞ്ഞെടുപ്പ് സുതാര്യമാക്കേണ്ട ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. പ്രിസൈഡിംഗ് ഓഫീസറും പോളിംഗ് ഓഫീസറും വിചാരിച്ചാല്‍ തന്നെ ഓരോ സ്ഥലത്തെയും കള്ളവോട്ട് തടയാന്‍ കഴിയും. വോട്ടര്‍മാര്‍ക്കുള്ള ഫോട്ടോ പതിച്ച സ്ലിപ് ഒത്തുനോക്കി യഥാര്‍ഥ വോട്ടറാണോ വോട്ട് ചെയ്യാന്‍ വന്നിരിക്കുന്നതെന്ന് അവര്‍ക്ക് നിഷ്പ്രയാസം കണ്ടെത്താന്‍ കഴിയും.

ജില്ലയിലെ 1371 പോളിംഗ് സ്റ്റേഷനുകളില്‍ 50 ബൂത്തുകളില്‍ തന്റെ ഏജന്റുമാരെ ഇരിക്കാന്‍ അനുവദിച്ചിരുന്നില്ല. ഏജന്റില്ലാതെ തെരഞ്ഞെടുപ്പ് നടത്തുന്നത് നിരീക്ഷകരെയും റിട്ടേണിംഗ് ഓഫീസര്‍മാരെയും അറിയിക്കേണ്ട ഉത്തരവാദിത്വം പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കാണ്. അവര്‍ ആ ഉത്തരവാദിത്വം നിറവേറ്റിയില്ല. കള്ളവോട്ട് നടന്ന പിലാത്തറയിലെ ബൂത്ത് ഏജന്റ് ഫഹദിനെ 11 മണിയോടെ ബൂത്തില്‍ നിന്നും അടിച്ചിറക്കുകയായിരുന്നു. ഇക്കാര്യം പരാതിപ്പെട്ടിട്ടും റിട്ടേണിംഗ് ഓഫീസര്‍ നടപടി സ്വീകരിച്ചില്ല. കള്ളവോട്ട് നടത്താനാണ് ബൂത്ത് ഏജന്റിനെ പുറത്താക്കിയതെന്ന് വ്യക്തമായതോടെ ഇതിന്റെ വീഡിയോ രഹസ്യമായി ചിത്രീകരിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

വനിതാ പഞ്ചായത്ത് മെമ്പറടക്കമുള്ളവര്‍ കള്ളവോട്ട് നടത്തുന്നതിന്റെ വീഡിയോ ലഭിച്ചതോടെ റിട്ടേണിംഗ് ഓഫീസര്‍ക്ക് ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കി. എന്നിട്ടും നടപടിയുണ്ടാകാതെ ഇരുന്നതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനും മാധ്യമങ്ങള്‍ക്കും ദൃശ്യങ്ങള്‍ കൈമാറിയത്. ഇവിടെ കള്ളവോട്ട് നടക്കുന്നുണ്ടെന്ന് കൃത്യമായി ബോധ്യപ്പെടുത്താന്‍ സാധിച്ചതും റീപോളിംഗ് നടത്താന്‍ കഴിഞ്ഞതിലും സന്തോഷമുണ്ടെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Unnithan on bogus votes in Kasargod, kasaragod, News, Kerala, Politics, Press meet, Lok Sabha, Election