ആറു വയസുള്ള പെണ്‍കുട്ടിയോടൊപ്പം ബാറില്‍ മദ്യപിക്കാനെത്തി; നാട്ടുകാര്‍ തടഞ്ഞുവെച്ച ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് കസ്റ്റഡിയിലെടുത്തു; ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് പരസ്പര വിരുദ്ധമായ മറുപടി

ആറു വയസുള്ള പെണ്‍കുട്ടിയോടൊപ്പം ബാറില്‍ മദ്യപിക്കാനെത്തി; നാട്ടുകാര്‍ തടഞ്ഞുവെച്ച ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് കസ്റ്റഡിയിലെടുത്തു; ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് പരസ്പര വിരുദ്ധമായ മറുപടി

ഒല്ലൂര്‍: (www.kvartha.com 20.05.2019) അയല്‍വാസിയുടെ ആറു വയസുള്ള പെണ്‍കുട്ടിയോടൊപ്പം മദ്യപിക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒല്ലൂരിലെ ബാറില്‍ ഞായറാഴ്ച രാത്രി 9.30 മണിയേടെയായിരുന്നു നാടകീയ സംഭവം.

ബാര്‍ ജീവനക്കാര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് എത്തിയപ്പോള്‍ കണ്ടത് ബാറിന്റെ ഗേറ്റിനു സമീപം നാട്ടുകാരുടെ മുന്നില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയെ ആണ്. പെണ്‍കുട്ടിയോട് കാര്യം അന്വേഷിച്ചപ്പോള്‍ അയല്‍വാസിയായ ഹിന്ദിക്കാരന്റെ കൂടെ വന്നതെന്ന മറുപടി ലഭിച്ചു.

Thrissur girl in bar with neighbour, News, Local-News, Custody, Police, Girl, Probe, Kerala

എന്നാല്‍ അവിടെ എങ്ങും ഹിന്ദിക്കാരനെ കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോലീസ് കുട്ടിയെയും കൂട്ടി വീട്ടിലെത്തുകയും, അയല്‍വാസിയെ അവിടെ വെച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ബാറിന്റെ ഗേറ്റിനു മുന്‍പില്‍ കുട്ടിയെ നിര്‍ത്തി മദ്യപിക്കാന്‍ കയറിയെന്നും, എന്നാല്‍ തിരിച്ചു വന്നപ്പോള്‍ കുട്ടിക്ക് ചുറ്റും നാട്ടുകാര്‍ കൂടി നില്‍ക്കുന്നതു കണ്ടു ഭയന്ന് താമസസ്ഥലത്തേക്ക് പോകുകയായിരുന്നുവെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thrissur girl in bar with neighbour, News, Local-News, Custody, Police, Girl, Probe, Kerala.
ad