സ്‌നിപ്പര്‍ ഷേക്ക് പിടിയില്‍; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

സ്‌നിപ്പര്‍ ഷേക്ക് പിടിയില്‍; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊച്ചി: (www.kvartha.com 16.05.2019) സംസ്ഥാനത്ത് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചുവരികയാണ്. മയക്കു മരുന്ന് മാഫിയ സംഘത്തിലെ പ്രധാനി പോലീസ് പിടിയിലായി. സ്‌നിപ്പര്‍ ഷേക്ക് എന്ന മുഹമ്മദ് സിദ്ദിഖിനെയാണ് ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കയ്യില്‍ നിന്നും 120 നൈട്രോസെപാം എന്ന
മയക്കു മരുന്ന് ഗുളികകള്‍ പോലീസ് കണ്ടെത്തി. ഈ മാസം പിടികൂടിയ മറ്റൊരാളില്‍ നിന്നും ലഭിച്ച് വിവരമനുസിരച്ചാണ് പോലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്തത്.


സേലം, പുതുച്ചേരി എന്നിവിടങ്ങളിലുള്ള ലഹരി മാഫിയയില്‍ നിന്നും മയക്ക് മരുന്നുകള്‍ വാങ്ങി ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കുകയാണ് ഇയാള്‍. മാത്രമല്ല ഇയാള്‍ ഒരുപാട് വിദ്യാര്‍ത്ഥികളെയും വീട്ടമ്മമാരെയും മയക്കു മരുന്നിന് അടിമയാക്കിയിട്ടുള്ളതായാണ് ഇയാള്‍ പോലീയിനോട് പറഞ്ഞത്. ആദ്യം ഇരകളോട് സൗഹൃദത്തിലായ ശേഷം ടെസ്റ്റ് ഡോസ് എന്ന രീതിയില്‍ ഫ്രീയായി മയക്കു മരുന്നു നല്‍കിയ ശേഷം അവരെ ഇതിന് അടിമകളാക്കുകയാണ് പതിവ്. അവധിക്കാലത്ത് വീടുകളിലേക്ക് പോകാത്ത വിദ്യാര്‍ത്ഥികളെ ഇയാള്‍ ലഹരിക്ക് അടിമകള്‍ ആക്കിയിട്ടുണ്ടെന്നാണ് പോലീസിന്റെ സംശയം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: Kerala, News, Kochi, Drugs, man, Arrested, Police, Case, Students, House Wives, Students and housewives victims; Finally, the sniper's shock arrested by police.


ad