Follow KVARTHA on Google news Follow Us!
ad

വോട്ട് രേഖപ്പെടുത്തിയ ശേഷം റോബര്‍ട്ട് വദ്ര സെല്‍ഫിക്കൊപ്പം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് പരാഗ്വേയുടെ പതാക; പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവിന് ഇന്ത്യന്‍ ദേശീയ പതാകയുടെ നിറം പോലും അറിയില്ലെന്ന് സോഷ്യല്‍ മീഡിയ, ആഘോഷമാക്കി ട്രോളന്മാര്‍

വോട്ട് രേഖപ്പെടുത്തിയ ശേഷം റോബര്‍ട്ട് വദ്ര ട്വിറ്ററില്‍ പങ്കുവെച്ച സെല്‍ഫി പോസ്റ്റാണ് National, News, Indian, National Flag, Twitter, Voters, Priyanka Gandhi, New Delhi, Robert vadra posted paraguay's flag with his selfie post after voting
ന്യൂഡല്‍ഹി: (www.kvartha.com 13.05.2019) വോട്ട് രേഖപ്പെടുത്തിയ ശേഷം റോബര്‍ട്ട് വദ്ര ട്വിറ്ററില്‍ പങ്കുവെച്ച സെല്‍ഫി പോസ്റ്റാണ് ട്രോളന്മാര്‍ ഇത്തവണ ഏറ്റെടുത്തത് . ഇന്ത്യന്‍ ദേശീയ പതാകയ്ക്ക് പകരം പരാഗ്വേയുടെ പതാക ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വാദ്രയെ ട്രോളി ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവിന് ഇന്ത്യന്‍ ദേശീയ പതാകയുടെ നിറം പോലും അറിയില്ലേ എന്ന ചോദ്യവുമായി നിരവധി പേര്‍ വദ്രയെ വിമര്‍ശിക്കുകയാണ്.

National, News, Indian, National Flag, Twitter, Voters, Priyanka Gandhi, New Delhi, Robert vadra posted paraguay's flag with his selfie post after voting

കഴിഞ്ഞ ദിവസം ദില്ലിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മഷിപുരട്ടിയ വിരലിന്റെ ചിത്രത്തോടൊപ്പം ചേര്‍ത്ത കുറിപ്പിലാണ് അബദ്ധം പറ്റിയത്. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് വോട്ട് രേഖപ്പെടുത്താന്‍ റോബര്‍ട്ട് വാദ്ര എത്തിയത്. നമ്മുടെ അവകാശമാണ് നമ്മുടെ ശക്തി, എല്ലാവരും വോട്ട് രേഖപ്പെടുത്തു, ഞങ്ങള്‍ക്ക് എല്ലാവരുടെയും പിന്തുണ വേണം, നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി ഒരു മികച്ച ഭാവി സൃഷ്ടിക്കാന്‍, രാജ്യത്തെ മതേതര സുരക്ഷിത ഭാവിക്കായി ഒരു വോട്ട് എന്ന കുറിപ്പിനൊപ്പം റോബര്‍ട്ട് വദ്ര ചേര്‍ത്തത് പരാഗ്വേ പതാകയാണ്. അബന്ധം മനസിലായ വാദ്ര പിന്നീട് ട്വീറ്റ് പിന്‍വലിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Indian, National Flag, Twitter, Voters, Priyanka Gandhi, New Delhi, Robert vadra posted paraguay's flag with his selfie post after voting