Follow KVARTHA on Google news Follow Us!
ad

രാജീവ് ഗാന്ധിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മോഡി; അവധി ആഘോഷിക്കാന്‍ ഉപയോഗിച്ചത് ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍, ഭാര്യയുടെ ബന്ധുക്കളെ പോലും കപ്പലില്‍ യാത്ര ചെയ്യിപ്പിച്ചു

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായിNew Delhi, News, Politics, Lok Sabha, Election, Trending, Allegation, Congress, BJP, Prime Minister, Narendra Modi, National,
ന്യൂഡല്‍ഹി: (www.kvartha.com 09.05.2019) മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. തന്റെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ രാജീവ് ഗാന്ധി ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിരാട് ഉപയോഗിച്ചുവെന്നും ഇതുവഴി രാജ്യ സുരക്ഷയില്‍ വീഴ്ച വരുത്തിയെന്നും മോഡി കുറ്റപ്പെടുത്തി. ഡെല്‍ഹിയിലെ രാംലീല മൈതാനത്ത് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു രാജീവ് ഗാന്ധിക്കെതിരെയുള്ള ഈ ആരോപണങ്ങള്‍.


ഇന്ത്യന്‍ പ്രതിരോധ സേനകള്‍ രാജീവ് ഗാന്ധിയുടെ സ്വകാര്യസ്വത്തല്ലെന്നും മോഡി പറയുകയുണ്ടായി. രാജീവ് ഗാന്ധിക്കും കുടുംബത്തിനും വേണ്ടി നാവികസേന ഉദ്യോഗസ്ഥര്‍ ദ്വീപില്‍ സേവനം ചെയ്യുകയായിരുന്നു. 'സമുദ്രാതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനുള്ളതായിരുന്നു ഐ.എന്‍.എസ് വിരാട്. ഈ കപ്പലാണ് രാജീവ് ഗാന്ധിക്കും കുടുംബത്തിനും അവധി ആഘോഷിക്കാന്‍ ദ്വീപ് യാത്രക്കായി ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധുക്കള്‍ പോലും കപ്പലില്‍ യാത്രക്കുണ്ടായിരുന്നു' എന്നും മോഡി പറഞ്ഞു.

 Rajiv Gandhi used Navy warship INS Viraat as 'personal taxi' on a family vacation: PM Narendra Modi, New Delhi, News, Politics, Lok Sabha, Election, Trending, Allegation, Congress, BJP, Prime Minister, Narendra Modi, National.

പ്രധാനമന്ത്രിയുടേയും കുടുംബത്തിന്റേയും അവധി ആഘോഷങ്ങള്‍ക്കായി ഐ.എന്‍.എസ് വിരാട് 10 ദിവസമാണ് ദ്വീപില്‍ കാത്തു കിടന്നത്. സമുദ്ര അതിര്‍ത്തികളുടെ സംരക്ഷണത്തിനായി ഐ.എന്‍.എസ് വിരാട് ഉപയോഗിക്കുന്ന സമയത്തായിരുന്നു രാജീവ് ഗാന്ധിയുടെ യാത്രയ്ക്കായി കപ്പല്‍ നിയോഗിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഈ സമയത്തു കപ്പലില്‍ കയറി. ഇതു ദേശീയ സുരക്ഷയിലെ വിട്ടുവീഴ്ചയല്ലേ എന്നും പ്രധാനമന്ത്രി ചോദിച്ചു.

സ്തുതിപാഠകര്‍ വിശുദ്ധനെന്ന് വിശേഷിപ്പിക്കുമ്പോഴും അഴിമതിക്കാരില്‍ നമ്പര്‍ വണ്‍ ആയാണ് രാജീവ് ഗാന്ധി മരിച്ചതെന്ന് നേരത്തെ മോഡി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. അതിനിടെയാണ് പുതിയ ആരോപണവും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rajiv Gandhi used Navy warship INS Viraat as 'personal taxi' on a family vacation: PM Narendra Modi, New Delhi, News, Politics, Lok Sabha, Election, Trending, Allegation, Congress, BJP, Prime Minister, Narendra Modi, National.