Follow KVARTHA on Google news Follow Us!
ad

മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം പര്‍ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്, ക്യൂവില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണം, പോളിംഗ് ഏജന്റിന് തിരിച്ചറിയാന്‍ കഴിയുന്ന രീതിയിലുള്ള വസ്ത്രം മാത്രമേ ധരിക്കാവൂ എന്നും സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍; മതപരമായ അധിക്ഷേപമല്ലെന്ന് കോടിയേരിയും ശ്രീമതിയും

മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം പര്‍ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ Kannur, News, Politics, CPM, Lok Sabha, Election, Trending, Voters, Religion, Allegation, Kerala,
കണ്ണൂര്‍: (www.kvartha.com 18.05.2019) മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം പര്‍ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. വോട്ടെടുപ്പിനായി ക്യൂവില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണമെന്നും പോളിംഗ് ഏജന്റിന് തിരിച്ചറിയാന്‍ കഴിയുന്ന രീതിയിലുള്ള വസ്ത്രം മാത്രമേ ധരിക്കാവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കള്ളവോട്ട് ആരോപണത്തെ തുടര്‍ന്ന് റീപോളിംഗ് നടത്തേണ്ടി വന്ന സാഹചര്യത്തിലാണ് ജയരാജന്റെ പ്രതികരണം. കള്ളവോട്ട് ആരോപണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏഴിടങ്ങളില്‍ ഞായറാഴ്ച റീപോളിംഗ് നടത്തുകയാണ്.

No Niqab should permit in polling booth demands CPM leader MV Jayarajan, Kannur, News, Politics, CPM, Lok Sabha, Election, Trending, Voters, Religion, Allegation, Kerala

ക്യാമറയില്‍ മുഖം വ്യക്തമാകുന്ന രീതിയിലേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂ. ഇതുപോലെ വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറുണ്ടോയെന്നും ജയരായന്‍ ചോദിച്ചു. ഇങ്ങനെ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ഇപ്പോള്‍ യു.ഡി.എഫ് ജയിക്കുന്ന എല്ലാ കേന്ദ്രങ്ങളിലും എല്‍.ഡി.എഫ് വിജയിക്കുമെന്നും ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ മണ്ഡലത്തില്‍ റീപ്പോളിംഗ് നടക്കാന്‍ ഇരിക്കെയാണ് ജയരാജന്റെ ഇത്തരത്തിലുള്ള പരാമര്‍ശം.

അതേസമയം, കണ്ണൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ.ശ്രീമതിയും ജയരാജന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. ശരീരമാകെ മറച്ചിരിക്കുന്നതിനാല്‍ വോട്ട് ചെയ്യാനെത്തുന്നത് സ്ത്രീയാണോ പുരുഷനാണോ എന്നുപോലും തിരിച്ചറിയാനാകില്ലെന്ന് ശ്രീമതി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. അതുകൊണ്ടാണ് ജയരാജന്‍ മുഖാവരണം നീക്കണമെന്ന് പറഞ്ഞത്. ഇത് മതപരമായ അധിക്ഷേപമല്ലെന്നും ശ്രീമതി വ്യക്തമാക്കി.

എന്നാല്‍ കള്ളവോട്ട് ആര് ചെയ്താലും അംഗീകരിക്കാനാവില്ലെന്നും ശ്രീമതി കൂട്ടിച്ചേര്‍ത്തു. റീ പോളിംഗ് ഇടത് മുന്നണിയെ തുണക്കും. ആരുടെയെങ്കിലും സമ്മര്‍ദഫലമായാണോ ധര്‍മടത്ത് റീപോളിംഗ് പ്രഖ്യാപനം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വൈകിച്ചതെന്ന് അറിയില്ലെന്നും അവര്‍ വ്യക്തമാക്കി.

അതിനിടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. റീപ്പോളിംഗ് പ്രഖ്യാപിച്ച രീതിയടക്കം ശരിയായില്ല. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയും ഗൗരവത്തോടെയുമല്ല കമ്മിഷന്‍ പ്രവര്‍ത്തിച്ചത്. ആരുടെയോ സമ്മര്‍ദത്തിന് വഴങ്ങിയാണ് കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

വിദൂര സ്ഥലങ്ങളിലുള്ളവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നിഷേധിക്കപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പര്‍ദ ധരിച്ച് വരുന്നതില്‍ തടസമില്ലെങ്കിലും പോളിംഗ് ബൂത്തില്‍ തിരിച്ചറിയാവുന്ന വിധത്തില്‍ മുഖം പ്രദര്‍ശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കള്ളവോട്ട് ചെയ്യാനായി വസ്ത്രത്തെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. മാധ്യമങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അപലപനീയമാണ്. കഴിഞ്ഞ ദിവസം സി.പി.എം പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചുവെന്ന ആരോപണം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രചാരണം സി പി എം പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സ്ഥലത്ത് സംഘര്‍ഷം ഉണ്ടായത്. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ക്യാമറാമാന്‍ മുജീബ് റഹ്മാനാണ് ആക്രമണത്തിനിരയായത്. ഇദ്ദേഹത്തിന്റെ മൊബൈല്‍ഫോണ്‍ പിടിച്ചുവെച്ചതായും പരാതിയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: No Niqab should permit in polling booth demands CPM leader MV Jayarajan, Kannur, News, Politics, CPM, Lok Sabha, Election, Trending, Voters, Religion, Allegation, Kerala.