» » » » » » » » » » സൈന്യത്തിന് കൂടുതല്‍ കരുത്തേകുന്നു; ശത്രുരാജ്യങ്ങളെ പ്രതിരോധിക്കാന്‍ പുതിയ യുദ്ധതന്ത്രങ്ങള്‍, കര, നാവിക, വ്യോമസേനകളുടെ സംയുക്ത സേനാ വിഭാഗം ആരംഭിക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: (www.kvartha.com 15.05.2019) അതിര്‍ത്തിയിലുണ്ടായ സൈനിക നീക്കങ്ങളുടെയും ഭീകരാക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്തേകുന്നു. കര,വ്യോമ,നാവിക സേനാ വിഭാഗങ്ങളുടെ സംയുക്തമായ പ്രത്യേക വിഭാഗം രൂപീകരിക്കുവാന്‍ തീരുമാനമായി. മൂന്ന് സേനാ തലവന്മാരുമായി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചയ്ക്കിടയിലാണ് തീരുമാനം എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

National, News, Terror Attack, Indian, Army, Navy, Narendra Modi, New Delhi, New strategies to combat the enemy nations, india making combined force

പാരാ കമാന്‍ഡോസിനാകും പ്രത്യേക സേനാ വിഭാഗത്തിന്റെ നേതൃചുമതല. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു . സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കാനാണ് തീരുമാനം. ഇതില്‍ കര,നാവിക,വ്യോമസേനകള്‍ക്ക് സ്വന്തമായി പ്രത്യേക കമാന്‍ഡോ ഗ്രൂപ്പുകള്‍ ഉണ്ടാകും. എന്നാല്‍ ശത്രുക്കള്‍ക്കെതിരായുള്ള നീക്കങ്ങള്‍ ഒരുമിച്ചാകും ആസൂത്രണം ചെയ്യുക.

ശത്രുക്കളുടെ നീക്കം മുന്നില്‍ കണ്ട് ദ്രുതഗതിയിലുള്ള തിരിച്ചടി ലക്ഷ്യമിട്ട് ഇന്ത്യക്ക് ഇത്തരത്തില്‍ മൂന്ന് സേനകളുടെയും കരുത്തുള്ള പ്രത്യേക വിഭാഗം വേണമെന്ന് 2012 ലാണ് നരേഷ് ചന്ദ്ര കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷമാണ് ഈ ശുപാര്‍ശ നടപ്പാക്കാന്‍ തീരുമാനിച്ചത്. കരസേനയുടെ പാരാ കമാന്‍ഡോസ്,നാവിക സേനയുടെ മാര്‍കോസ്,വ്യോമസേനയുടെ ഗരുഡ് കമാന്‍ഡോസ് എന്നിവ പ്രത്യേക വിഭാഗത്തിന്റെ ഭാഗമാകും. കൂടാതെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Terror Attack, Indian, Army, Navy, Narendra Modi, New Delhi, New strategies to combat the enemy nations, india making combined force

About kvarthaksd

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal